കഴിഞ്ഞ ദിവസത്തെ വാർത്ത സമ്മേളനത്തിൽ സാധാരണക്കാർക്ക് ഏറെ സന്തോഷം നൽകുന്ന നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. 100 ദിവസത്തെ കർമ്മ പദ്ധതികളുടെ ഭാഗമായി എല്ലാവരിലേക്കും ആനുകൂല്യങ്ങൾ എത്തി ചേരുക തന്നെ ചെയ്യും, അതിന്റെ പ്രധാനമപ്പെട്ട ചില പദ്ധതികൾ നോക്കാം. 100 ദിവസത്തിനുള്ളിൽ 100 പദ്ധതികൾ പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കും എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
88 ലക്ഷം കുടുംബങ്ങളാണ് ഈ കിറ്റുകൾ ലഭിച്ചേക്കാവുന്നതാണ്. പക്ഷെ ഈ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസത്തോടെ അവസാനിക്കുന്നില്ലെന്നും അടുത്ത് മൂന്ന് മാസത്തേക്കും ഈ കിറ്റിന്റെ വിതരണം തുടർന്നേക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ ഉള്ള പോലെ തന്നെ റേഷൻ കടകൾ വഴിയാകും വിതരണം. സാമൂഹിക സുരക്ഷാ പെൻഷനുകൾ 100 രൂപ വീതം വർദ്ധിപ്പിക്കുകയും ഇത് ഓരോ മാസവും കൈകളിലോ അക്കൗണ്ടുകളിലോ എത്തുക തന്നെ ചെയ്യും.
റേഷൻ കാർഡിന് വേണ്ടി അപേക്ഷിച്ചിട്ടുള്ളവർക്ക് അടുത്ത മാസം മുതൽ റേഷൻ കാർഡുകൾ ലഭിക്കുകയും അത് വഴി കിറ്റുകൾ വാങ്ങാനും സാധിക്കും. പെൻഷൻ തുകയിൽ കുടിശിക ഇടാതെ ഓരോ മാസവും ലഭിക്കും എന്നതും വളരെ ആശ്വാസകരമായ ഒരു വാർത്ത തന്നെയാണ്. കൂടാതെ വിദ്യാഭ്യാസ പൊതുമേഖലകളിലും വികസനം ഉണ്ടാക്കുന്ന പദ്ധതികളും വരുന്നുണ്ട്. ആരോഗ്യ മേഖലയിലെ നിരവധി വികസനങ്ങളും ഉടൻ പ്രാവർത്തികമാക്കും.

by