സംരംഭങ്ങൾ ലൈസൻസ് ഇല്ലാതെ തുടങ്ങാം

- Sponsored Links -

സംസ്ഥാനത്ത് 10 കോടി രൂപ വരെ മുതൽ മുടക്കിൽ തുടങ്ങാൻ കഴിയുന്ന വ്യവസായങ്ങൾ അല്ലെങ്കിൽ സംരംഭങ്ങൾ തുടങ്ങാൻ ലൈസൻസ് വേണ്ട, കൂടുതലറിയാൻ തുടർന്ന് വായിക്കുക. വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവർക്കും നാട്ടിലുള്ള ആളുകൾക്കും എല്ലാം ഈ പദ്ധതി വളരെ സഹായകമാകും. കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട് പ്രകാരമാണ് ഇത്തരത്തിൽ സംരംഭങ്ങൾ തുടങ്ങാൻ കഴിയുക.

- Sponsored Links -

കേരളത്തിൽ സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് സുഗമമാക്കാൻ ഈ നിയമം സംരംഭകരെ സഹായിക്കും. ഈ പദ്ധതി പ്രകാരം ഒരാൾക്ക് സംരംഭം തുടങ്ങി 3 വർഷത്തിനുള്ളിലോ ഈ കാലാവധി കഴിഞ്ഞ് 6 മാസത്തിനുള്ളിലോ ലൈസൻസ് നേടിയാൽ മതിയാകും. സംരംഭം നടത്തുന്നവർ ഓൺലൈനായി ഉദ്യോഗ് ആധാർ എടുത്ത ശേഷം ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്ര ജനറൽ മാനേജർ കൺവീനറുമായ നോഡൽ ഏജൻസിക്ക് അപേക്ഷ നൽകുക.

അപേക്ഷ സമർപ്പിച്ചതിന്റെ രസീത് കൈപ്പറ്റിയ ശേഷം സംരംഭം ആരംഭിക്കാം. സംസ്ഥാന ഏകജാലക ക്ലീറൻസ് വഴി അപേക്ഷ നിരസിച്ചവർക്ക് 30 ദിവസത്തിനുള്ളിൽ വസ്തുതകൾ സമർപ്പിച്ച് അനുമതി നേടാൻ കഴിയും. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കാൻ സംരംഭം തുടങ്ങാൻ ഇത് വളരെയേറെ സഹായകമാകും.

- Sponsored Links -

Leave a Reply