പോസ്റ്റോഫീസിൽ ജോലി നേടുക എന്നത് ഏതൊരു ഉദ്യോഗാർത്ഥികളെ യും വലിയ ആഗ്രഹം തന്നെയാണ്. ഇപ്പോൾ ഇതാ അതിനു ഒരു അവസരം വന്നിരിക്കുന്നു. കേരള പോസ്റ്റൽ സർക്കിൾ 1421 ഗ്രാമീൺ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ഓൺലൈനായി മാർച്ച് 8, 2021 മുതൽ ഏപ്രിൽ 7,2021 വരെ സമർപ്പിക്കാവുന്നതാണ്.
ബി.പി.എം തസ്തികയിൽ 14,500 രൂപയും എ.ബി.പി.എം ടെസ്റ്റുകളിൽ 12,000 രൂപ വരെയുമാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗക്കാർക്ക് 3 വർഷവും ശാരീരിക വൈകല്യം ഉള്ളവർക്ക് 10 വർഷവും ആണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവ്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായവർക്ക് കൂടാതെ മലയാളത്തിൽ എഴുതാനും വായിക്കാനും കഴിവുള്ളവർക്കും അറിയുന്നവർക്കും സ്കൂട്ടർ അല്ലെങ്കിൽ മോട്ടോർ സൈക്കിൾ ഓടിക്കാൻ അറിയുന്നവർക്കും ആണ്.
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും മെരിറ് ലിസ്റ്റ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുന്നത്. മാർക്കിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. യോഗ്യത ഉള്ളതും താല്പര്യം ഉള്ളതുമായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കുക.

| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by