കേരള പി എസ് സി വീണ്ടും നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും കേരള psc യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ തസ്തിക സംബന്ധിച്ചുള്ള വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കാനും (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) തുടർന്ന് വായിക്കുക.
മെഡിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ തിയേറ്റർ മെക്കാനിക് ഗ്രേഡ് II തസ്തികയിലേക്ക് 04 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. 19,000 രൂപ മുതൽ 43,600 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. അർഹതയുള്ള വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ജയിച്ചവർക്ക് ,കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം www.keralapsc.gov.in (ഔദ്യോഗിക വെബ്സൈറ്റ്) വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 30/09/2020.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by