ജീവനോപാധി പദ്ധതി വഴി നിരവധി അനുകൂല്യങ്ങൾ

- Sponsored Links -

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നമ്മുടെ സംസ്ഥാനത്തിലെ കർഷകർക്ക് നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. അത്തരത്തിൽ ഒരു പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ ജീവനോപാധി പദ്ധതി. ഏതൊക്കെ കർഷകർക്കാണ് ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്, എത്ര രൂപ വെച്ചാണ് ലഭിക്കുന്നത് തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

77 കോടി രൂപയാണ് കർഷകർക്ക് വേണ്ടിയുള്ള ജീവനോപാധി പദ്ധതിക്ക് വേണ്ടി വകയിരുത്തിയത്. സംസ്ഥാനത്തെ ആലപ്പുഴ, പത്തനംതിട്ട, വയനാട്, എറണാകുളം, തൃശൂർ കോട്ടയം എന്നീ ജില്ലകളിലുള്ള കർഷകർക്ക് പശു വളർത്താൻ വേണ്ടിയിട്ട് 60,000 രൂപ വീതം സബ്സിഡിയായി ലഭ്യമാക്കും. കേരളത്തിലെ ഏകദേശം 3500 കർഷകർക്ക് ചെറിയ പശുക്കളെ വളർത്താൻ 15000 രൂപ വീതം സബ്‌സിഡി നൽകും.

- Sponsored Links -

പശുക്കൾക്ക് വേണ്ടിയുള്ള ഷെഡ് നിർമിക്കാനായി 25000 രൂപ വീതം 5000 പേർക്ക് ലഭിക്കും. ആട് വളർത്താൻ വേണ്ടി 25000 രൂപ സബ്‌സിഡി തുകയായി ലഭിക്കും. കോവിഡ് പ്രതിസന്ധിയിലുള്ള കർഷകർക്ക് ആശ്വാസമെന്ന രീതിയിൽ ആണ് കർഷകർക്ക് ഈ സബ്‌സിഡി തുക നൽകുന്നത്. ഇതിന്റെ അപേക്ഷ നൽകുന്നതും മറ്റ് വിവരങ്ങളും അപ്‌ഡേറ്റ് ആയിട്ടില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുക.

- Sponsored Links -

Leave a Reply