വനം വകുപ്പില്‍ സ്ഥിര നിയമനം

- Sponsored Links -

ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറെസ്റ്ററി റിസേർച് ആൻഡ് എഡ്യൂക്കേഷൻ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള യോഗ്യത ഉള്ളവർക്ക് ഓഫ്‌ലൈൻ ആയിട്ട് അപേക്ഷിക്കാവുന്നതാണ്. ലോവർ ഡിവിഷൻ ക്ലാർക്ക്, ഫോറെസ്റ് ഗാർഡ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നേ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.

ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ 1 ഒഴിവാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും +2 പാസ്സായവർക്കും ടൈപ്പിംഗ് സ്പീഡ് 25wpm ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. 19,900 മുതൽ 63,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. സർക്കാകർ ഉത്തരവ് പ്രകാരമുള്ള വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ഫോറെസ്റ് ഗാർഡ് തസ്തികയിൽ 6 ഒഴിവുകളുണ്ട്. +2 ആണ് വേണ്ട യോഗ്യത, കൂടാതെ ഫോറെസ്റ്ററി ട്രെയിനിങ് കോഴ്സ് പൂർത്തിയായിരിക്കണം. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള കായിക ക്ഷമതയും ഉണ്ടായിരിക്കണം. 19,900 മുതൽ 63,200 വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

- Sponsored Links -

മൾട്ടി ടാസ്കിങ് തസ്തികയിൽ 13 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പത്താം ക്ലാസ് ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. കൂടാതെ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടയായിരിക്കണം. 18,000 രൂപ മുതൽ 56,900 രൂപ വരെയാണ് പ്രതിമാസ ശമ്പളം. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി.

താല്പര്യമുള്ളവരും യോഗ്യതയുള്ളവരും ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യുക. ശേഷം പൂരിപ്പിച്ച ഫോമും ആവശ്യമായ രേഖകളുടെ കോപ്പിയും സഹിതം താഴെ പറയുന്ന വിലാസത്തിൽ 11.09.2020 മുൻപായി അയക്കുക. ” ദി ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ് പ്രൊഡക്ടിവിറ്റി, ലാൽഗത്വാ, എൻ എച് 23, ഗുംല റോഡ്, റാഞ്ചി 835- 303. നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply