1 ലക്ഷം ഇൻവെസ്റ്റ് ചെയ്താൽ ദിവസവും 1000 രൂപ, സത്യമെന്ത്

- Sponsored Links -

1 ലക്ഷം ഇൻവെസ്റ്റ് ചെയ്താൽ 1000 രൂപ ദിവസേന ലഭിക്കും,അതും 250 ദിവസത്തേക്ക് എന്ന് ഒരുപാട് പരസ്യങ്ങൾ ഒക്കെ കാണാറുണ്ട്, അതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. ഇങ്ങനെ ഒരു സ്ഥലത്ത് ഡിപ്പോസിറ്റ് ചെയ്ത് ദിവസം അതിൽ നിന്നും എങ്ങനെ വരുമാനം ഉണ്ടാവുന്നതെന്ന് നോക്കാം. പ്രധാനമായിട്ടും നമുക്ക് ലീഗൽ ആയിട്ട് ഇൻവെസ്റ്റ് ചെയ്യാൻ കഴിയുന്നത് , മ്യൂച്ചൽ ഫണ്ട്, പെൻഷൻ ഫണ്ട്, ഇൻഷുറൻസ്,ഫിക്സഡ് ടെപോസിറ്റ് എന്നിവടങ്ങളിലാണ്, എന്നാൽ ഇവിടെ നിന്ന് എങ്ങനെയാണ് ഇൻകം ജനറേറ്റ് ചെയ്യുന്നതെന്ന് നോക്കാം.

- Sponsored Links -

നിങ്ങൾ ഒരു ബാങ്കിൽ ഫിക്സഡ് ടെപോസിറ്റ് ആയി 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒരു വർഷത്തേക്ക് ശരാശരി 6000 രൂപയാണ് അധികം കിട്ടുക. ബാങ്ക് ഈ തുക വായ്‌പയായി പുറത്ത് നൽകി അതിൽ നിന്നും ലഭിക്കുന്ന പലിശയുടെ ഒരു വിഹിതമാണ് നിങ്ങൾക്ക് തരുന്നത്. ഇനി ഒരു ഇൻഷുറൻസ് കമ്പനിയിൽ ആണെങ്കിൽ ആണ് നിങ്ങൾ ടെപോസിറ്റ് ചെയ്യുന്നതെന്നെങ്കിൽ കാലാവധി കഴിയുമ്പോൾ നിശ്ചിത തുക ഒരുമിച്ച് ലഭിക്കും, അല്ല നിക്ഷേപകൻ മരണപ്പെട്ടാൽ പങ്കാളിക്ക് സം അശുവേർഡ് ആയി തുക ലഭിക്കും.

ഒരുപാട് പേരുടെ സംശയം, ഒരു ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്താൽ 1000 രൂപ വെച്ച് 250 ദിവസത്തേക്ക് ലഭിക്കുമെന്നാണ് ചില പരസ്യങ്ങൾ, അതായത് മൊത്തത്തിൽ 2,50,000 രൂപ. ചിലപ്പോൾ ഇത് മണി ചെയിൻ പ്രോസസ്സ് വഴിയാകും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

- Sponsored Links -

Leave a Reply