മലയാളികളുടെ മഹോത്സവം ആയി അറിയപ്പെടുന്ന ഓണക്കാലം എത്തിയിരിക്കുകയാണ് .സമ്പത്സമൃദ്ധിയുടെ നാളുകൾ ആയാണ് ഓണക്കാലം അറിയപ്പെടുന്നത്. ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും നാളുകളായാണ് ഓണക്കാലം മനസ്സിൽ തെളിയുന്നത്.ആ തിരുവോണ ദിനങ്ങൾ അടുത്ത എത്തിയിരിക്കുകയാണ്. എന്നാൽ ഈ കൊറോണകാലത്ത് എല്ലാവരും വളരെ അധികം ബി സാമ്പത്തികമായി ബുദ്ധിമുട്ടിൽ തന്നെയാണ്. സാധാരണക്കാരനു അന്നന്നത്തെ നിത്യവൃത്തിക്ക് തന്നെ പാട് പെടുകയാണ്. ഇവർക്കു അന്നന്നത്തെ കാര്യങ്ങൾ നോക്കാനും അത്യാവശ്യം മറ്റു ആവശ്യങ്ങൾ നിറവേറ്റാനും ചില ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ചില ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കുന്ന തരത്തിലുള്ളതും ഉണ്ട്.
ഇത് പ്രകാരം നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുവാനും എല്ലാവര്ക്കും അർഹമായ ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന പരിശോധിക്കുവാനും സാധിക്കുന്നു. സാമൂഹിക സുരക്ഷാ പെൻഷനുകളിൽ അംഗത്വമെടുത്തവരാതിരിക്കും നമ്മളിൽ ചിലർ. നമുക്ക് അറിയാം മെയ് ,ജൂൺ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനുകൾ ജൂലൈ അവസാനത്തോടെ വിതരണം നടത്തിയിരുന്നു. അതിനു ശേഷമാണ് സർക്കാർ ഓണം,കോവിഡ് പശ്ചാത്തലം പ്രമാണിച്ചു ജൂലൈ ഓഗസ്ത് മാസത്തെ കൂടി വിതരണം നടത്താൻ ഉദ്ദേശിച്ചത്അതിന്റെ ഫണ്ട് കൂടെ ഇപ്പോൾ വിതരണത്തിന് ഒരുങ്ങുകയാണ്.
ഏകദേശം 1170 കോടിക്ക് മുകളിലാണ് തുക അനുവദിച്ചിരിക്കുന്നത് .അതോടെ പെൻഷൻ ഉപഭോക്താക്കൾക് 2600 രൂപ കൂടെ അകൗണ്ടുകളിൽ വരുമെന്ന് സാരം.
പെൻഷൻ ക്രെഡിറ്റ് ആയോ എന്ന് അറിയാൻ സേവന പെൻഷൻ എന്ന സൈറ്റിൽ പോയി നിങ്ങളുടെ ആധാർ നമ്പർ കൊടുക്കുമ്പോൾ തന്നെ പെൻഷൻ ഡീറ്റെയിൽസ് കാണാൻ സാധിക്കുന്നതാണ് അത് പോലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങൾ ആയിട്ടുള്ള ,100 ദിവസം തൊഴിൽപൂർത്തീകരിച്ചിട്ടുള്ള ആളുകക്ക് 1000 രൂപയും അനുവദിച്ചിട്ടുണ്ട്.അതും അവരുടെ അക്കൗണ്ടുകളിൽ നേരിട്ട് ക്രെഡിറ്റ് ആയിക്കൊള്ളും. അത് പോലെ 500 രൂപ വില വരുന്ന ഓണക്കിറ്റും സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ് അത് പോലെ നിലവിൽ പിങ്ക്, മഞ്ഞ കളറുകൾ ഉള്ളവർക്ക് പ്രധാനമന്ദ്രിയുടെ “ഗരീബ് അന്നാ യോജന” എന്ന പദ്ധതിയുടെ ഭാഗമായി ആളൊന്നിന് സൗജന്യമായി 5 കിലോ അരി ലഭിക്കുന്നു അത് കൂടാതെ ഒരു കാർഡിന് 1 കിലോ പയറോ കടലയോ ലഭിക്കുന്നതാണ്. ഇതിന്റെ വിതരണം ആഗസ്ത് 21 തൊട്ട് ആരംഭിച്ചിരിക്കുകയാണ്.

by