വിദ്യാർഥികൾക്ക് കുറച്ചു മാസങ്ങളായി ലോക്കോഡൗൺ പശ്ചാത്തലത്തിൽ സ്കൂൾ അവധിയാണ്. സ്‌കൂൾ വീണ്ടും തുറക്കുന്നതിനെ കുറിച്ചുള്ള കേന്ദ്ര സർക്കാർ നവീകരിച്ച വിവരങ്ങളാണ് ഇവിടെ ഷെയർ ചെയ്യുന്നത്.സെപ്റ്റംബർ മാസത്തിൽ സ്‌കൂളുകൾ തുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കോവിഡ് മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തിൽ ആ തീരുമാനവും മാറ്റുകയുണ്ടായി. ഇതിനെ കുറിച്ച് കേന്ദ്ര സർക്കാരിന്റെ നിലവിലെ തീരുമാനമാണ് ഇവിടെ വിവരിക്കുന്നത്.
സ്‌കൂളുകൾ തുറക്കുന്നതിനെ സമ്പന്ധിച്ചുള്ള വ്യത്യസ്തമായ തീരുമാനങ്ങൾ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും എടുത്തിട്ടുണ്ട്. സെപ്റ്റംബറിൽ തുറന്നേക്കും എന്ന സർക്കാരിന്റെ താത്കാലിക തീരുമാനം മാറ്റിയിട്ട് ഇപ്പോഴുള്ള അവസ്ഥയുടെ അടിസ്ഥാനത്തിൽ പുതിയ വാർത്തകളാണ് പുറത്ത് വരുന്നത്. ഡിസംബറിൽ സ്‌കൂളുകൾ തുറന്നേക്കും ,ശേഷം 5 മാസം അവധിയില്ലാതെ ക്ലാസുകൾ നടക്കുമെന്നാണ് സർക്കാർ തീരുമാനം. കോവിഡ് എന്ന മഹാമാരിയെ പടരുന്ന ഈ സാഹചര്യത്തിൽ ഇത് എത്രത്തോളം നടപടിയാകുമെന്ന് അറിയില്ല.
ഞായർ മാത്രമാകും അവധിയുണ്ടാകുക എന്നാണ് തീരുമാനം.ഇങ്ങനെയാണെങ്കിൽ എല്ലാ പാഠങ്ങളും പഠിപ്പിച്ചു തീർക്കാനും തുടർന്ന് ജൂൺ മാസത്തി തന്നെ അടുത്ത അദ്ധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിക്കാനും സാധിക്കും. ഡിസംബർ മാസം സ്‌കൂളുകൾ തുറക്കാൻ സാധിച്ചില്ലെങ്കിൽ +1 +2 ക്ലാസ്സുകൾക്ക് സ്‌കൂളുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ തുറന്നേക്കും.പാഠഭാഗം ഒഴിവാകുന്നതിനെ കുറിച്ചുള്ള ഉറച്ച തീരുമാനം ആയിട്ടില്ല.