കേരള വാട്ടർ അതോറിറ്റി ഡിപ്പാർട്മെന്റിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ യോഗ്യതയുള്ളവരിൽ നിന്നും കേരള പി.എസ്.സി അപേക്ഷകൾ ക്ഷണിക്കുന്നു. കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ്- ൽ ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്ത ശേഷം ഓൺലൈനായി 03/02/2021 മുൻപായി അപേക്ഷയ്ക്കാവുന്നതാണ്. മുൻപേ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് യൂസർ നെയിം, പാസ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
ഈ തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം 19440 രൂപ മുതൽ 34430 രൂപ വരെയാണ്. 04 ഒഴിവുകളാണ് മൊത്തത്തിൽ ഉള്ളത്. 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് അപേക്ഷകന്റെ പ്രായപരിധി. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം.കോം ഡിഗ്രി അല്ലെങ്കിൽ ചാറ്റേർഡ് അക്കൗണ്ടന്റ്/ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ ആൻഡ് വോർക്സ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ യുടെ ഇന്റർ എക്സാം പാസ്സായവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം 03/02/2021 മുൻപായി അപേക്ഷിക്കുക. ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്, ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക്, ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് തുടങ്ങിയവ താഴെ കൊടുത്തിട്ടുണ്ട്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by