മാസം 3000 രൂപ അക്കൗണ്ടിൽ

- Sponsored Links -

സംസ്ഥാനത്തെ ചെറുകിട കർഷകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയാണിത്. കേന്ദ്രസർക്കാരിന്റെ “കിസ്സാൻ മന്ദൻ യോജന” എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ കർഷകർക്ക് വളരെ നല്ല ആനുകൂല്യങ്ങളാണ് ലഭിക്കാൻ പോകുന്നത്. സംസ്ഥാനത്തെ 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ആളുകൾക്കാണ് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. 18 വയസ്സുള്ള ഒരു വ്യക്തിക്ക് പ്രതിമാസം വെറും 55 രൂപ മാത്രം ഇതിലേക്ക് നിക്ഷേപമായി നടത്തിയാൽ മതിയാകും.അതെ പോലെ 40 വയസ്സുള്ള വ്യക്തിക്ക് പ്രതിമാസം 200 രൂപയുമാണ് അടയ്‌ക്കേണ്ടത്.

അതായത് പ്രായം കൂടുന്നതിനനുസരിച്ചു അടയ്‌ക്കേണ്ട തുകയും കൂടി വരുന്നു.ഇതോടൊപ്പം തന്നെ നമ്മുടെ തുകയ്ക്ക് ആനുപാതികമായി കേന്ദ്ര സർക്കാരും അതെ തുക തന്നെ നിക്ഷേപിക്കുന്നു. അങ്ങനെ 60 വയസ്സിന് ശേഷമായിരിക്കും അപേക്ഷകന് പെൻഷൻ തുക ലഭിച്ചു തുടങ്ങുന്നത്. മാസം തോറും കര്ഷകന് 3000 രൂപയാണ് ഇത് വഴി ലഭിക്കാൻ പോകുന്നത്. അഥവാ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന കർഷകൻ മരണപ്പെടുകയാണെങ്കിൽ തുകയുടെ പകുതിയായി 1500 രൂപ അദ്ദേഹത്തിന്റെ ജീവിത പങ്കാളിക്ക് ഒരു പെൻഷൻ തുകയെന്നോണം ലഭിച്ചു കൊണ്ടിരിക്കും എന്നതാണ് ഈ ഒരു പദ്ധതിയുടെ സവിശേഷത.

- Sponsored Links -

- Sponsored Links -

ഈ പെൻഷൻ പദ്ധതിക്ക് അപേക്ഷിക്കാൻ അപേക്ഷകന് അധാർകാർഡും ബാങ്ക് അക്കൗണ്ടും മാത്രം മതിയാകുന്നതാണ്. ഇതിലേക്കായി അപേക്ഷിക്കാനായി അക്ഷയ കേന്ദ്രങ്ങളിലും ജനസേവ കേന്ദ്രങ്ങളിലും സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര -സംസ്ഥാന സർക്കാർ ജീവനക്കാർ, മറ്റു കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ കൈപറ്റുന്നവർ, കേന്ദ്ര സർവീസുകളിൽ നിന്നും വിരമിച്ചവർ തുടങ്ങിയവർക്ക് ഈ പദ്ധതിയുടെ പ്രയോജനങ്ങൾ ലഭിക്കുകയില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം. നിലവിൽ രാജ്യത്തെ 2 ഏക്കറോ അതിൽ കുറവോ ഉള്ള ചെറുകിട കർഷകർക്ക് ആണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

- Sponsored Links -

Leave a Reply