ഏട്ടിൽ ഗ്യാസ് കണക്ഷൻ ഉള്ള എല്ലാരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യാമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ഗ്യാസ് ബുക്ക് ചെയ്യുന്ന സമയത്ത് 50 രൂപ വരെ നിങ്ങൾക്ക് തിരികെ ലഭിക്കും, ഇതിനായി ഗ്യാസ് ബുക്ക് ചെയ്യുന്ന സമയത്ത് ചെറിയ ഒരു മാറ്റം കൊണ്ട് വന്നാൽ മതി. ആമസോൺ ആണ് ബുക്കിങ് ചെയ്യുന്ന സമയത്ത് ഈ ഒരു ആനുകൂല്യം നിങ്ങൾക്ക് നൽകുന്നത്. ഡിസംബർ മാസം ഒന്നാം തീയതി വരെയാണ് നിങ്ങൾക്ക് ഈ ഓഫർ ലഭിക്കുന്നത്.
ആമസോൺ ആപ്പ് ആഴി എങ്ങനെയാണ് ഓൺലൈനായി ബുക്ക് ചെയ്യുന്നതെന്നും അത് വഴി ക്യാഷ്ബാക്ക് എങ്ങനെ കിട്ടുന്നു എന്നും അറിയാൻ തുടർന്ന് വായിക്കുക. പ്ലെയ്സ്റ്റോറിൽ നിന്നും ആമസോൺ ആപ്പ് ഡൌൺലോഡ് ചെയ്യുക, ശേഷം ഓപ്പൺ ആക്കുമ്പോൾ ആമസോൺ പേ എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഗ്യാസ് സിലിണ്ടര് എന്ന് കാണുന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. എച്.പി, ഭാരത്, ഇന്ത്യൻ ഇതിൽ ഏത് ഓപ്പറേറ്റർ ആണെന്നത് തിരിഞ്ഞെടുക്കുക.
ഇനി നിങ്ങളുടെ എൽ.പി.ജി. ഐഡിയോ അല്ലെങ്കിൽ എൽ.പി.ജി. ആയി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ എന്റർ ചെയ്ത് സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക. ഇനി പുതുതായി ഓപ്പൺ ആകുന്ന പേജിൽ ബുക്കിംഗ് സെലക്ട് ചെയ്ത് പേയ്മെന്റ് നടത്തുക. പേയ്മെന്റ് ചെയ്ത് കഴിഞ്ഞ ശേഷം കുറഞ്ഞത് 3 ദിവസത്തിനുള്ളിൽ ക്യാഷ് ബാക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തുന്നതായിരിക്കും.

by