വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

- Sponsored Links -

തദ്ദേശ വസയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടേഴ്‌സ് പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനും പേരില്ലെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായി പേര് ചേർക്കാനും സാധിക്കും, അതെങ്ങനെയെന്നാണ് ഇവിടെ വിവരിക്കുന്നത്. വോട്ടേഴ്‌സ് പട്ടികയിൽ പേരുണ്ടോ എന്ന് നിങ്ങളുടെ ഐഡി കാർഡ് നമ്പർ ഉപയോഗിച്ച് എളുപ്പത്തിൽ പരിശോധിക്കാവുന്നതാണ്. കണ്ടൈന്മ്നെറ് സോണിൽ നിന്നൊരാൾക്ക് പേര് ചേർക്കാനുള്ള അപേക്ഷ കൊടുത്ത് കഴിഞ്ഞ് ഹിയറിങ്ങിന് പോകേണ്ട ആവശ്യമില്ല. പഞ്ചായത്തിൽ പോകുന്നതിന് പകരം വീട്ടിലിരുന്ന് മെയിൽ അയച്ചാൽ മതിയാകും.

- Sponsored Links -

പേര് ചേർക്കാനും, തിരുത്താനും, അപേക്ഷ കൊടുത്ത ശേഷം പേര് ചേർന്നോ എന്നും, നിങ്ങളുടെ പേര് ഉണ്ടോ എന്നും നിങ്ങളുടെ വാർഡിലെ മറ്റൊരാളുടെ പേരുണ്ടോ എന്നും പരിശോധിക്കാനുള്ള സൗകര്യം ഔദ്യോഗിക വെബ്സൈറ്റ് ( http://lsgelection.kerala.gov.in/) വഴി സാധിക്കുന്നതാണ്. വോട്ടേഴ്‌സ് ലിസ്റ്റ് എന്ന് കാണുന്ന ഓപ്‌ഷനിൽ നിങ്ങളുടെ വാർഡിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള എല്ലാവരുടെയും വിവരം ലഭിക്കും. ഇനി നിങ്ങളുടെ പേര് പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ സെർച്ച് വോട്ടർ എന്ന ഓപ്‌ഷൻ വഴി കണ്ടുപിടിക്കാവുന്നതാണ്.

എങ്ങനെ പേര് ചേർക്കാ൦ എന്ന് നോക്കാം, അതിനായി name inclusion എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ കാണുന്ന ഡീറ്റെയിൽസ് മുഴുവൻ എന്റർ ചെയ്ത് കൊടുക്കുക. മുഴുവൻ വിവരങ്ങളും എന്റർ ചെയ്ത് ശേഷം “submit ” എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ പുതിയ ഒരു വിൻഡോ ഓപ്പൺ ആകുന്നതാണ്, അവിടെ പിന്നീട് നമ്മുടെ അപേക്ഷയുടെ സ്ഥിതി പരിശോധിക്കാൻ കഴിയും. അപ്ലിക്കേഷൻ ഐഡിയും ഹിയറിങ് ഡേറ്റും ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുക.

- Sponsored Links -

Leave a Reply