ഒരു വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കേരള സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന ഒരു പദ്ധതിയെ പരിചയപ്പെടാം . ഈ പദ്ധതി പ്രകാരം 50,000 രൂപ വരെയാണ് ;ലഭിക്കുന്നത്. ആരൊക്കെയാണ് ഈ പദ്ധതിയില്‍ അപേക്ഷിക്കാന്‍ അര്‍ഹരായവര്‍, ആവശ്യമായ രേഖകള്‍, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങള്‍ക്ക് തുടര്‍ന്ന് വായിക്കുക.
ശാരീരികമായി ചികിത്സ ആവശ്യമുള്ള കുട്ടികള്‍ക്ക് താങ്ങായി സർക്കാർ രൂപീകരിച്ച പദ്ധതിയാണ് ” താലോലം” എന്ന പേരിൽ അറിയുന്നത്. ഈ സേവനം ലഭ്യമാകുന്നത് 1 മുതല്‍ 18 വയസ്സിനിടയില്‍ ഉള്ള കുട്ടികള്‍ക്കാണ്. ഏകദേശം എല്ലാ അസുഖങ്ങൾക്കും ഈ തുക ലഭിക്കുന്നതാണ്. 50,000 രൂപയിൽ കൂടുതൽ ആണെങ്കിൽ മേലധികാരികൾ ആലോചിച്ചതിന് ശേഷം ഈ തുകയും ലഭിച്ചേക്കാം. കേരളത്തിൽ സ്ഥിരതാമസം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന് APL ആയാലും BPL അല്ലെങ്കില്‍ മറ്റേതെങ്കിലും വിഭാഗം ആണെങ്കിലും അപേക്ഷിക്കാവുന്നതാണ്. ശത്രക്രിയകൾ, കിഡ്നി, ഹൃദയം സംബന്ധമായ അസുഖങ്ങൾ, ഹീമോഫോബിയ, ജനന വൈകല്യം, ന്യൂറോ ടെവേലോപ്മെന്റ്റ് ഡിസെബിലിറ്റി തുടങ്ങിയ അസുഖങ്ങൾക്ക് ഒക്കെ ഈ സഹായം ലഭിക്കുന്നതാണ്.
ഈ പദ്ധതി പ്രവർത്തിക്കുന്നത് സാമൂഹിക നീതി വകുപ്പിന്റെ കീഴിലാണ് . അപേക്ഷിക്കാൻ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖങ്ങളുമായി ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസിൽ ബന്ധപ്പെടുക. ആധാർ കാർഡ്, അഡ്രസ് പ്രൂഫ്, മാതാപിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, കുട്ടികളുടെ മെഡിക്കൽ റിപ്പോർട്ട് തുടങ്ങിയവയുടെ കോപ്പി കൂടെ സമർപ്പിക്കുക. ഇതിനെ കുറിച്ച് അറിയാത്ത കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.
ഒഫീഷ്യൽ വെബ്സൈറ്റ് ലിങ്ക്

by