കേരള സര്‍ക്കാര്‍ നേരിട്ട് ഇന്റര്‍വ്യൂ

- Sponsored Links -

കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തിയിട്ടുണ്ട്. പ്രോജക്ട് കോർഡിനേറ്റർ, ലോൺ/റിക്കവറി സപ്പോർട്ട് സ്റ്റാഫ്, ഓഫീസ് അസിസ്റ്റൻറ് എന്നീ തസ്തികകളിലായി കേരളത്തിൽ ആകെ 11 ഒഴിവുകളാണുള്ളത്, ഓൺലൈൻ ആപ്ലിക്കേഷൻ ഫെബ്രുവരി 10 മുതൽ ഫെബ്രുവരി 13 വരെ സമർപ്പിക്കാവുന്നതാണ്,

പ്രോജക്ട് കോഡിനേറ്റർ തസ്തികയിൽ 4 ഒഴിവുകളുണ്ട്. 17,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. മുപ്പത്തിയെട്ട് വയസ്സാണ് പ്രായപരിധി. MBA/ MSW ആണ് ആവശ്യമായ യോഗ്യത. ലോൺ/ റിക്കവറി സപ്പോർട്ട് സ്റ്റാഫ് തസ്തികയിൽ 6 ഒഴിവുകളുണ്ട്. ദിവസേന 660 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. മുപ്പത്തിയെട്ട് വയസ്സാണ് പ്രായപരിധി. പ്ലസ് ടു കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും ആണ് ആവശ്യമായ യോഗ്യത.

- Sponsored Links -

ഓഫീസ് അസിസ്റ്റൻറ് (ലൈവ് സ്റ്റോക്ക് )തസ്തികയിൽ ഒരു ഒഴിവുണ്ട്. 17,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡയറി സയൻസിൽ ഡിപ്ലോമ ഉള്ളവർക്കും ടൂ വീലർ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷകൾ സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
- Sponsored Links -

Leave a Reply