മെർച്ചന്റ് നേവി എന്ന് പറയുമ്പോൾ ഏതൊരു വ്യക്തിയുടെയും ആഗ്രഹമായിരിക്കും. എന്നാൽ പലരുടെയും വിദ്യാഭ്യാസ യോഗ്യത മൂലം ആ സ്വപ്നങ്ങളെ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇവിടെ നമ്മൾ നോക്കാൻ പോകുന്നത് പത്താം ക്ലാസ്സ് യോഗ്യതയുടെ അടിസ്ഥാനത്തിൽ മെർച്ചന്റ് നെവിയിൽ ആകർഷമായ ശമ്പളത്തിൽ നല്ലയൊരു ജോലിയെ കുറിച്ചാണ്.
പത്താം ക്ലാസ് യോഗ്യതയുടെ അടിസ്ഥാനത്തിൽ പഠിക്കാൻ പറ്റിയ ഒരു കോഴ്സാണ് ജിപി റെറ്റിങ് അല്ലെങ്കിൽ ജനറൽ പർപസ് റെറ്റിങ്. കപ്പലിന്റെ അടിസ്ഥാന കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുക എന്നതാണ് ഈ കോഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ആറ് മാസം നീളുന്ന ഒരു ട്രെയിനിങ് ആണ്. എഞ്ചിൻ റെറ്റിങ് ഡെക്ക് റെറ്റിങ് ഇതിൽ ഉൾപ്പെടും.
ഈ വിഭാഗം കൂടാതെ കപ്പലിലേക്കുള്ള ഫിറ്റർ വിഭാഗത്തിനും ഒരു കോഴ്സ് ഉണ്ട്. ഈ ആറ് മാസം കൊണ്ട് കപ്പലിന്റെ ഡെക്ക് മാഷെറിസ്,ചിപ്പിങ്, ജനറൽ ക്ലീനിങ് തുടങ്ങിയവ പഠിപ്പിക്കുന്നതായിരിക്കും. രണ്ട് കോഴ്സുകളാണ് പ്രധാനമായുള്ളത്. ജിപി റേറ്റിംങ് കോഴ്സ്,ഫിറ്റർ കോഴ്സ്. എന്നാൽ ജിപി റെറ്റിങ് കോഴ്സിൽ ചേരാൻ ഉദ്ദേശിക്കുന്ന വ്യക്തി പത്താം ക്ലാസ്സിൽ സയൻസ്സ്, മാത്‍സ് വിഷയങ്ങൾ പഠിച്ച് നാല്പത് ശതമാനം കുറയാതെ മാർക്കോടെ വിജയിച്ച ഒരാളായിരിക്കണം.
പക്ഷേ ഫിറ്റർ കോഴ്സിലേക്ക് ഗവണ്മെന്റ് അപ്പ്രൂവ്ഡ് കോളേജിൽ നിന്നും രണ്ട് വർഷം ഐടിഐ 50% മാർക്ക് കുറയാതെ വിജയിച്ച വ്യക്തിയായിരിക്കണം. കൂടാതെ ഏതെങ്കിലും ക്ലാസ്സിൽ ഇംഗ്ലീഷിന് നാല്പതു ശതമാനം കുറയാതെ ഉണ്ടായിരിക്കണം. പത്താം ക്ലാസ് കഴിഞ്ഞോ അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞോ 16 വയസ് കുറയാതെയും 25 വയസ് കൂടാതെയായിരിക്കണം ജിപി റെറ്റിങ് അപേഷിക്കുന്ന ഒരാൾക്ക് ഉണ്ടായിരിക്കേണ്ടത്.
നിരവധി കോളേജുകൾ ഈ കോഴ്സുകൾ നൽകുന്നത്. അത് അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉണ്ടായിരിക്കുന്നതാണ്. ആറ് മാസം വരുന്ന ഈ കോഴ്സിന് ഒന്ന് മുതൽ രണ്ട് ലക്ഷം രൂപ വരെയായിരിക്കും ഫീസ്. മറ്റൊരു പ്രധാന ഘടകമാണ് ശാരീരിക ശമതാ. ഡിജിസിപി നിർദേശ പ്രകാരം മെഡിക്കൽ യോഗ്യത നേടിയവർ മാത്രമായിരിക്കും ഈയൊരു ജോലിയിൽ കയറുവാൻ സാധിക്കുകയുള്ളു.

by