സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് അസിസ്റ്റൻറ് ഫോർമാൻ ഗ്രേഡ് സി, സ്റ്റോർ ഇഷ്യൂ ക്ലർക്ക്, അസിസ്റ്റൻറ് ലോഡിങ് ക്ലർക്ക് എന്നീ തസ്തികകളിലേക്ക് ആയി 329 ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 24, 2021 മുൻപായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുക.
അസിസ്റ്റൻറ് ഫോർമാൻ തസ്തികയിൽ 96 ഒഴിവുകൾ, സ്റ്റോർ ഇഷ്യൂ ക്ലാർക്ക് തസ്തികയിൽ 96 ഒഴിവുകൾ, അസിസ്റ്റൻറ് ലോഡിങ് ക്ലബ് ഗ്രേഡ് ത്രീ തസ്തികയിൽ 137 ഒഴിവുകൾ ആണ് ഉള്ളത്. 18 വയസ്സു മുതൽ 30 വയസ്സു വരെയാണ് പ്രായപരിധി.
അസിസ്റ്റൻറ് ഫോർമാൻ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ കഴിഞ്ഞവർക്കും മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉള്ള വർക്കും ആണ്. സ്റ്റോർ ഇഷ്യൂ ക്ലാർക്ക് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായവർക്കും മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്കും ആണ്. അസിസ്റ്റൻറ് ലോഡിങ് ക്ലർക്ക് തസ്തികയിലേക്ക് പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായവർക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ട്.
ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 17 ആണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് ആവശ്യമായ രേഖകൾ ഉൾപ്പെടെ persnee.secl@coalindia.in വിലാസത്തിലേക്ക് അയക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by