വീട് നിർമ്മിക്കാൻ വേണ്ടിയിട്ട് പലിശ ഇല്ലാതെ രണ്ടര ലക്ഷം രൂപ ലോൺ നൽകുന്ന പദ്ധതിയെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. അപേക്ഷ കൊടുക്കാനുള്ള അവസാന തീയതി മാർച്ച് പത്താം തീയതി വൈകുന്നേരം 5 മണി വരെയാണ്. ഈ പദ്ധതിയിലെക്ക് അപേക്ഷ സമർപ്പിക്കാൻ അർഹത ഉള്ളത് ആർക്കൊക്കെയാണെന്ന് നോക്കാം, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ അധ്യാപകർക്കാണ് .
രണ്ടര ലക്ഷം രൂപയാണ് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ലോണായി നൽകുന്നത്. ലോൺ ഇൻറെ കാലാവധി ഏഴു വർഷമാണ്, അത് നിങ്ങൾക്ക് തവണകളായോ ഒറ്റത്തവണ ആയിട്ടോ അടച്ചു തീർക്കാവുന്നതാണ്. മദ്രസാധ്യാപക ക്ഷേമനിധി ബോർഡിൽ കുറഞ്ഞത് രണ്ടുവർഷം എങ്കിലും അംഗമായ അധ്യാപകർക്കാണ് അപേക്ഷ കൊടുക്കാൻ സാധിക്കുക.
താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. അതിനുശേഷം സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ഓഫീസിൽ സമർപ്പിക്കുക കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക, ബന്ധപ്പെടാനുള്ള നമ്പർ 0495 2966577.

by