സ്വന്തമായി ഒരു ഭവനം എന്ന സാധാരണക്കാരന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയും അത് വഴി ലഭിക്കുന്ന സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും ആണ് ഇവിടെ വിവരിക്കുന്നത്. ഇത് പ്രകാരം സബ്സിഡിയുൾപ്പടെ നിങ്ങൾക്ക് കേന്ദ്ര സഹായമായി ലഭിക്കുന്നത് 9 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെയാണ്. ഇൻകം ടാക്സ് അടക്കുന്നവർക്കും വാർഷിക വരുമാനം 18 ലക്ഷം രൂപ ഉള്ളവർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഇതിനായി 70,000 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.
പൊതുവെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭവന നിർമ്മാണ സഹായങ്ങൾ സാമ്പത്തികമായി താഴെ തട്ടിലുള്ളവർക്കാണ് ലഭിക്കുക. എന്നാൽ സമൂഹത്തിലെ മധ്യവർഗ വരുമാനക്കാർക്ക് ഭവന വായ്പ്ക്ക് പലിശയിനത്തിൽ സബ്‌സിഡി നൽകുന്ന കേന്ദ്ര പദ്ധതിയാണിത്. വാർഷിക വരുമാനം 6 ലക്ഷം മുതൽ 18 ലക്ഷം വരെയും, സ്വന്തമായി വീടില്ലാത്തവർക്കുമാണ് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നത്. 3 മുതൽ 4 ശതമാന൦ വരെ പലിശ സബ്സിഡിയാണ് പി.എം ആവാസ് യോജന പദ്ധതി പ്രകാരം നിങ്ങൾക്ക് ലഭിക്കുന്നത്.
2,35,000 രൂപയാണ് പരമാവധി പലിശയിളവ് ലഭിക്കുന്നത്. ഇൻകം ടാക്സ് റിട്ടേൺ ആണ് വരുമാനത്തിന് ആധാരമായി ബാങ്കുകൾ സ്വീകരിക്കുന്നത്. വരുമാനം അനുസരിച്ച് 9 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് പലിശ സബ്സിഡിയുള്ള വായ്‌പ തുക ലഭിക്കുന്നത്. വായ്‌പ തുക പരമാവധി എത്ര വേണമെങ്കിലും ലഭിക്കും, പക്ഷെ പലിശ സബ്‌സിഡി നിശ്ചയിച്ചിരിക്കുന്ന തുകയ്ക്ക് മാത്രമേ ലഭിക്കുകയുള്ളു. നഗരങ്ങളിൽ ഉള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

by