ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. സയൻറിഫിക് അസിസ്റ്റൻറ്, ലീഡിങ് ഫയർമാൻ, ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ കം ഫയർമാൻ, സ്റ്റെനോഗ്രാഫർ തുടങ്ങി നിരവധി തസ്തികകളിലായി 59 ഒഴിവുകളാണുള്ളത്. ഓൺലൈനായി ഉള്ള അപേക്ഷകൾ ജനുവരി 29 മുതൽ ഫെബ്രുവരി 23 വരെ സമർപ്പിക്കാവുന്നതാണ്.
സയൻറിഫിക് അസിസ്റ്റൻറ്/ സി (സേഫ്റ്റി സൂപ്പർവൈസർ )തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി, ഇൻഡസ്ട്രിയൽ സേഫ്റ്റി യിൽ ഒരു വർഷത്തെ ഡിപ്ലോമ കൂടാതെ കുറഞ്ഞത് നാലു വർഷത്തെ പ്രവൃത്തി പരിചയവും വേണം. ലീഡിങ് ഫയർമാൻ തസ്തികയിലേക്ക് കുറഞ്ഞത് 50 ശതമാനം മാർക്കോടെ സയൻസ് വിഷയത്തിൽ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്.
ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ തസ്തികയിലേക്ക് 50 ശതമാനം മാർക്കോടെ പ്ലസ് ടു സയൻസ് പാസായിരിക്കണം കൂടാതെ ഹെവി ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഫയർ ഫൈറ്റിംഗ് എക്വിപ്മെന്റ് കോഴ്സ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. സയൻറിഫിക് അസിസ്റ്റൻറ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി കൂടാതെ ഇൻഡസ്ട്രിയൽ എഫ്ബിയിൽ ഒരു വർഷത്തെ ഡിപ്ലോമ സർട്ടിഫിക്കറ്റ് കൂടാതെ നാലു വർഷത്തെ പ്രവൃത്തി പരിചയവും ആണ്.
സ്റ്റെനോഗ്രാഫർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും ഡിഗ്രിയിൽ 50 ശതമാനം മാർക്കോടെ പാസായിരിക്കണം. കൂടുതൽ യോഗ്യത വിവരങ്ങൾക്കും ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ച് മനസ്സിലാക്കുക.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 23,2021 ആണ്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by