പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉണ്ടാകുന്ന ഒരു പ്രശ്‌നം സാമ്പത്തിക ബുദ്ധിമുട്ടായിരിക്കും, അതയായത് ആവശ്യത്തിന് മുതൽമുടക്ക് കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല . അത്തരക്കാർക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതി, കേന്ദ്ര സർക്കാർ പ്രത്യേകിച്ച് ഡിപ്പോസിറ്റ് സെക്യൂരിറ്റി ഒന്നുമില്ലാതെ 25 ലക്ഷം രൂപ വരെ ലോൺ തരും. അതും 35% വരെ സബ്സിഡിയിൽ. എട്ടാം ക്ലാസ് വിദ്യാഭ്യാസം ഉള്ളവർക്ക് മുതൽ അപേക്ഷിക്കാവുന്നതാണ്. 5 മുതൽ 7 വര്ഷം വരെ തിരിച്ചടവ് സമയവും ഉണ്ട്.
ഈ പദ്ധതിയുടെ പേര് Prime Minister’s Employment Generation Programme (PMEGP) എന്നാണ്. ഇത് ലോൺ ലിങ്ക്ഡ് സബ്‌സിഡി സ്കീം ആണ്. സർക്കാർ അംഗീകാരത്തോടെ ബാങ്കിൽ നിന്നും ആവശ്യക്കാരന് തുക ലഭിക്കുക. സ്പെഷ്യൽ എന്നും ജനറൽ എന്നും 2 വിഭാഗമായി തിരിച്ചിട്ടുണ്ട്. SC,ST/OBC, ന്യൂനപക്ഷങ്ങൾ അംഗവൈകല്യം ഉള്ളവർ, വനിതകൾ എക്സ് സർവീസ് മാൻ തുടങ്ങിയവർ സ്പെഷ്യൽ കാറ്റഗറിയിൽ പെടുന്നവരാണ്. ഈ പദ്ധതി പ്രകാരം 35% വരെ സബ്‌സിഡി ലഭിക്കുന്നത് റൂറൽ സ്ഥലങ്ങളിൽ ഉള്ള സ്പെഷ്യൽ കാറ്റഗറിയിൽ ഉള്ളവർക്കാണ്
ജനറൽ കാറ്റഗറിയിൽ ഉള്ളവർ മുഴുവൻ തുകയുടെ 5%, സ്പെഷ്യൽ കാറ്റഗറിയിൽ ഉള്ളവർ മുഴുവൻ തുകയുടെ 10% കണ്ടെത്തേണ്ടതുണ്ട്. ലോൺ ലഭിക്കാനായി ഒരു പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുക, ശേഷം വെബ്സൈറ്റിൽ ഓൺലൈനായി അപ്ലൈ ചെയ്യുക. ശേഷം വെബ്സൈറ്റ് നിന്നും ഫോം ഡൌൺലോഡ് ചെയ്ത് അതിന്റെ കൂടെ ആധാർ കാർഡ്,റേഷൻ കാർഡ്,പാൻ കാർഡ് തുടങ്ങി ആവശ്യമായ രേഖകൾ ഉൾപ്പടെ ഇമ്പ്ലെമെന്റേഷൻ ഏജൻസിയുമായി ബന്ധപ്പെടുക. ആവശ്യമുള്ള സാധനങ്ങൾ എവിടെ നിന്നും വാങ്ങുന്നോ, അവരുടെ കൊട്ടേഷൻ കൂടി ഇതിനോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസിലാക്കാം. Click Here For Official Website : Link

by