കേന്ദ്ര സഹായം 3000 രൂപ പ്രതിമാസം

- Sponsored Links -

സാധാരണക്കാരായ ആളുകൾക്ക് വളരെ അധികം ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണിത്. ഈ പദ്ധതിപ്രകാരം പ്രതിമാസം 3000 രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ വന്നു ചേരുന്നതാണ്.കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും കീഴിൽ ജോലി ചെയ്യുന്ന ആളുകൾക്ക് അവർ ആ ജോലിയിൽ നിന്നും വിരമിച്ചാലും ഒരു നിശ്‌ചിത തുക അവർക്ക് പ്രതിമാസം പെൻഷൻ ആയി ലഭിക്കുന്നു എന്ന കാര്യം നമുക്ക് എല്ലാവര്ക്കും തന്നെ അറിയായാം.

എന്നാൽ സാധാരണ ജോലി ചെയ്യുന്ന ഒരാൾക്കും ഇത് വരെ ഇത്തരത്തിൽ ഒരു ആനുകൂല്യവും ലഭിച്ചിരുന്നില്ല. എന്നാൽ ഈ ഒരു രീതിക്ക് മാറ്റം വരുത്തിക്കൊണ്ടാണ് കേന്ദ്ര സർക്കാർ സാധാരണ ജോലി ചെയ്യുന്ന ആളുകൾക്കും പെൻഷൻ തുക എന്ന ഒരു രീതി കൈക്കൊള്ളുന്നത്. ഇതിലേക്കായി 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള ഏതൊരാൾക്കും അംഗത്വം എടുക്കാവുന്നതാണ്. പക്ഷെ കേന്ദ്ര സർക്കാരിന്റെ കീഴിലും അർദ്ധ സർക്കാരിന്റെ കീഴിലും ജോലി ചെയ്യുന്നവർക്ക് അംഗത്വം എടുക്കാൻ സാധിക്കുകയില്ല .

“ശ്രം യോഗി മന്ദൻ യോജന ” എന്ന് പേരുള്ള ഈ പദ്ധതിയിലേക്ക് അംഗത്വം എടുക്കാൻ പതിനെട്ടു വയസ്സുള്ള ഒരാൾക്കു പ്രതിമാസം വെറും 55 രൂപ മാത്രം അടച്ചു ഈ പദ്ധതിയിലേക്ക് ചേരാവുന്നതാണ് .ഇത്രയും തുച്ഛമായ തുക ആയത് കൊണ്ട് തന്നെ ആർക് വേണമെങ്കിലും അംഗത്വം എടുക്കാവുന്നതേ ഉള്ളു. നിങ്ങൾ തുക ഇടുമ്പോൾ അതിന് ആനുപാതികമായ ഒരു തുക കേന്ദ്ര സർക്കാരും ഇടുന്നു. ഇങ്ങനെ വരുമ്പോൾ അറുപത് വയസ്സിനു ശേഷം പ്രതിമാസം 3000 രൂപയോളം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വരുന്നു. 18 വയസ്സിൽ കൂടുന്നതിന് ശേഷം നിങ്ങൾ നിക്ഷേപിക്കുന്ന തുകയിലും മാറ്റം വരുന്നുണ്ട്.

- Sponsored Links -

എന്തെങ്കിലും കാരണവശാൽ നിങ്ങൾക്ക് ഈ പദ്ധതിയിൽ നിന്നും നിർത്തിപ്പോകണമെന്ന ഉദ്ദേശമുണ്ടെങ്കിൽ നിർത്താവുന്നതാണ്. പത്തു വർഷത്തിന് ശേഷമാണ് നിങ്ങൾ നിർത്തുന്നതെങ്കിൽ നിങ്ങൾ അടച്ച തുകയും അതിന്റെ ആനുപാതിക പലിശയും നിങ്ങൾക്ക് ലഭിക്കുന്നതാണ്. അറുപത് വയസ്സിന് ശേഷം അപേക്ഷകൻ മരണപ്പെടുകയാണെങ്കിൽ ആ തുക പങ്കാളിക്ക് നല്കപ്പെടുന്നതാണ്. അഥവാ അങ്കാളിക്കും വല്ലതും സംഭവിക്കുകയാണെങ്കിൽ നോമിനിയായി വെച്ച ആളിന് ആ തുക മാസാമാസം ലഭിക്കുന്നു.

ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനായി നിങ്ങളുടെ ആധാർ കാർഡ്,റേഷൻ കാർഡ്,ബാങ്ക് പാസ്ബുക്ക്,ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ കോമ്മൺ സർവീസ് സെന്ററുകളിലോ ചെന്ന് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. കേരളത്തിൽ നിന്നും ഈ പദ്ധതിയിലേക്ക് അപേക്ഷിച്ചവർ വളരെ കുറവാണ്. അത് കൊണ്ട് തന്നെ സാധാരണക്കാരായ അസംഘടിത മേഖലയിൽ നിന്നുള്ള തൊഴിലാളികൾ ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ശ്രമിക്കുക.

- Sponsored Links -

Leave a Reply