APL കാർഡിൽ നിന്നും BPL കാർഡിലേക്കും AAY കാർഡിലേക്കും മാറാൻ ആഗ്രഹിക്കുന്നവർക്ക് അതിനായുള്ള ഒരു മാർഗമാണ് ഇവിടെ പറയാൻ പോകുന്നത്. അത് പോലെ പുതുതായി റേഷൻ കാർഡിന് അപേക്ഷ വെച്ച് കാർഡ് ലഭിച്ചവർക്ക് പലപ്പോഴും വെള്ള കാർഡുകളാണ് കിട്ടുന്നത്. പക്ഷെ മിക്കപ്പോഴും അവർ ദാരിദ്ര രേഖയ്ക്ക് താഴെ താമസിക്കുന്ന ആളുകളും ആയിരിക്കും. നമുക്ക് അറിയാം നമ്മുടെ കേരളത്തിൽ ഉയർന്ന ജീവിത നിലവാരത്തിൽ ജീവിക്കുന്ന ഒരുപാട് പേര് അർഹതയില്ലാതെ BPL കാർഡും അത്പോലെ തന്നെ AAY കാർഡും കൈവശം വെച്ചിട്ടുള്ളവരാണ്.
ഇനി വെള്ളക്കാർഡ് കൈവശം ഉള്ളവർക്ക് ഇതിൽ നിന്നും മാറുവാനായി താലൂക്ക് സപ്ലൈ ഓഫിസിൽ ഒരു അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്നവർക്ക് 1200 സ്കോയർ ഫീറ്റിൽ കൂടുതൽ ഉള്ള വീടുകൾ ഉണ്ടാകാൻ പാടില്ല. അത്പോലെ ജീവിത മാർഗത്തിനല്ലാതെ നാല് ചക്ര വാഹനങ്ങൾ ഉണ്ടാകാൻ പാടില്ല തുടങ്ങി കുറചു നിബന്ധനകൾ മുന്നോട്ട് വെച്ചിട്ടുണ്ട്.
അപേക്ഷ സമർപ്പിച്ചു നിങ്ങൾ BPL കാർഡിനോ AAY കാർഡിനോ അർഹരാണെന്ന് വിശദമായ അന്വേഷണങ്ങൾക്ക് ശേഷം അവർക്ക് ബോധ്യപ്പെടുന്ന പക്ഷം BPL/AAY ലിസ്റ്റിൽ ഒഴിവുകൾ വരുന്ന മുറയ്ക്ക് നിങ്ങളുടെ മുൻഗണനാ ക്രമത്തിനും അർഹതയ്ക്കും അനുസരിച്ച നിങ്ങളെ APL കാർഡിൽ നിന്നും BPL കാർഡിലേക്ക് മാറ്റുന്നതാണ്. മൂന്നു മാസത്തിൽ കൂടുതൽ നിങ്ങൾ റേഷൻ ആനുകൂല്യങ്ങൾ കൈപറ്റിയില്ലെങ്കിൽ അവരെ BPL/ AAY തുടങ്ങിയ ലിസ്റ്റിൽ നിന്നും മാറ്റി മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റുന്നതാണ് . അപ്പോൾ വരുന്ന ഒഴിവുകളിലേക്കാണ് നേരത്തെ അപേക്ഷ കൊടുത്ത ആളുകളെ നിയമിക്കുന്നത്.

by