കുറച്ച് APL കാർഡ് ഉടമകൾക്ക് സന്തോഷം നൽകുന്നതും കുറച്ച് ബി.പി.എൽ ഉടമകൾക്ക് (ലിസ്റ്റ് താഴെ കൊടുത്തിട്ടുണ്ട്) വിഷമം ഉണ്ടാക്കുന്നതുമായ വിവരമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. നമ്മുടെ സംസ്ഥാനത്ത് ഉള്ള 4 വിഭാഗം റേഷൻ കാർഡുകളിൽ എ.എ.വൈ , ബി.പി.എൽ വിഭാഗം കാർഡിൽ നിരവധി അനർഹരായവർ കയറി പറ്റിയിട്ടുണ്ടെന്ന് നിരവധി പരാതികളുണ്ട്.
ഇപ്പോൾ ഇതാ മുൻഗണന വിഭാഗത്തിൽ നിന്നും അനർഹരായവരെ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റുവാൻ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ 6 മാസമായിട്ട് സൗജന്യ ഭക്ഷ്യ കിറ്റുകളും മറ്റ് റേഷൻ ആനുകൂല്യങ്ങളും വാങ്ങാത്തവരെ BPL,AAY വിഭാഗത്തിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇത്തരക്കാർക്ക് ഇനി മുൻഗണന വിഭാഗത്തിന് ലഭിക്കുന്ന റേഷൻ വിഹിതങ്ങൾ ലഭിക്കില്ല.
ഏകദേശം 30,000 ആളുകൾ കഴിഞ്ഞ 6 മാസത്തിൽ റേഷൻ വിഹിതങ്ങൾ കൈപ്പറ്റിയിട്ടില്ല. ഇത്രയും ഒഴിവുകളിലേക്ക് മുൻഗണന വിഭാഗത്തിൽ മാറ്റാൻ അപേക്ഷിച്ചവരെ പരിഗണിക്കുന്നതായിരിക്കും. അത്തരത്തിൽ മുൻഗണന ഇതര വിഭാഗത്തിലേക്ക് മാറ്റിയവരുടെ ലിസ്റ്റ് താഴെ കൊടുത്തിട്ടുണ്ട്. ഇനി മുതൽ നിങ്ങളുടെ റേഷൻ വിഹിതങ്ങൾ എല്ലാവരും വാങ്ങിക്കാൻ ശ്രദ്ധിക്കുക. സെപ്റ്റംബർ 30 വരെയാണ് അധാർകാർഡും റേഷന്കാര്ഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതി. ലിസ്റ്റ് പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

by