ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ് ജോലി

- Sponsored Links -

ഇൻകം ടാക്സ് സെറ്റിൽമെൻറ് കമ്മീഷൻ ഇൻകം ടാക്സ് ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റൻറ്, സ്റ്റെനോഗ്രാഫർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലായി 14 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ഏപ്രിൽ 15 ന് മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

- Sponsored Links -
തസ്തിക ഒഴിവുകളുടെ എണ്ണം ശമ്പളം
ഇൻകം ടാക്സ് ഇൻസ്പെക്ടർ 01 Rs.9300-34800+GP 4600
 ടാക്സ് അസിസ്റ്റൻറ് 04 Rs.5200-20200+GP 2400
സ്റ്റെനോഗ്രാഫർ 03 Rs.5200-20200+GP 2400
 മൾട്ടി ടാസ്കിങ് സ്റ്റാഫ് 06 Rs.5200-20200+GP 1800

ഇൻകം ടാക്സ് ഇൻസ്പെക്ടർ തസ്തികയിൽ ഒരു ഒഴിവുണ്ട്. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡിഗ്രി അല്ലെങ്കിൽ തത്തുല്യം ആണ്. ടാക്സ് അസിസ്റ്റൻറ് തസ്തികയിലേക്ക് ഡിഗ്രി യോഗ്യത ഉള്ളവർക്കും പ്രസ്തുത ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും അപേക്ഷിക്കാം. സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പ്ലസ് ടു ആണ്. പത്താം ക്ലാസ് ജയിച്ചവർക്ക് മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കി ശേഷം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് ഏപ്രിൽ 15നകം അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷയോടൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും ഉൾപ്പെടുത്തുക.

“The Deputy Commissioner of Income-tax (Hqrs.- Personnel),
Room No. 378A, C.R. Building,
I.P. Estate,
New Delhi-110002”

- Sponsored Links -

Leave a Reply