കേരള പിന്നോക്ക വിഭാഗ വകുപ്പിന്റെ ഒരു പദ്ധതിയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇത് വഴി ജനങ്ങളിലേക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്. തിരിച്ചടക്കേണ്ട ആവശ്യമില്ലാതെ സർക്കാരിൽ നിന്നും 25000 രൂപ ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് പറയുന്നത്. 1 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 60 വയസ്സിൽ താഴെ പ്രായമുള്ള കേരളത്തിൽ ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.
സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ ജോലി ചെയ്യുന്ന പിന്നോക്ക സമുദായത്തിൽ പെട്ടവർക്കുള്ള ഒരു പദ്ധതിയാണ് ഇത്. ബാർബർ ഷോപ് നവീകരണ സഹായ പദ്ധതി ആണിത്. അപേക്ഷകൻ സംസ്ഥാനത്തെ മറ്റ് പിന്നോക്ക വിഭാഗത്തിൽ പെട്ട, ഓ ബി സി വിഭാഗത്തിൽ പെട്ട ആളായിരിക്കണം. കൂടാതെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല. ലഭിക്കുന്ന പരമാവധി തുക 25000 രൂപയാണ്. മുൻ വർഷങ്ങളിൽ ഇതേ പദ്ധതിയിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ ഈ വര്ഷം അപേക്ഷകൾ സമർപ്പിക്കേണ്ടതില്ല.
ഗ്രാമ പ്രദേശങ്ങളിൽ ബാർബർ ഷോപ് നടത്തുന്നവർക്കും പ്രളയ ബാധിത പ്രദേശങ്ങളിൽ ഉള്ളവർക്കും മുൻഗണന ലഭിക്കും. അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം കൂടെ ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്,പരിചയ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, കടയുടെ ഉൾവശം, ബാങ്ക് പാസ്‌ബുക് തുടങ്ങിയ രേഖകൾ ഉൾപ്പടെ ഗ്രാമപഞ്ചായത്,മുനിസിപ്പാലിറ്റി, അല്ലെങ്കിൽ കോര്പറേഷൻ ഉള്ള സെക്രട്ടറിക്ക് സമർപ്പിക്കേണ്ടത്. ഓഗസ്റ്റ് 31 ണ് മുൻപ് അപേക്ഷ സമർപ്പിക്കുക.
അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാം : ലിങ്ക്

by