കേരളത്തില്‍ ജോലി, പരീക്ഷ ഇല്ല നേരിട്ട് ഇന്റര്‍വ്യൂ

- Sponsored Links -

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവർ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 04, 2021 നടക്കുന്ന ഇൻറർവ്യൂ പങ്കെടുക്കാം.

ജനറൽ അപ്പ്രെന്റിസ് തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. 30 ഒഴിവുകളാണുള്ളത്. 9,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പരമാവധി പ്രായപരിധി 35 വയസ്സാണ്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യം നേടിയവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്.

- Sponsored Links -

ഇൻറർവ്യൂ മുഖേനയായിരിക്കും തിരഞ്ഞെടുക്കുന്നത്. ഇൻറർവ്യൂ നടക്കുന്ന സ്ഥലം: അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട്, മെഡിക്കൽ കോളേജ് ക്യാമ്പസ് തിരുവനന്തപുരം. ഇൻറർവ്യൂ തീയതിയും സമയവും: മെയ് 04, 2021 ,രാവിലെ 09 മണി.

ഔദ്യോഗിക നോട്ടിഫിക്കേഷൻ  ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം
ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply