സൗത്ത് സെൻട്രൽ റെയിൽവേ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ വിഭാഗത്തിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഡോക്ടർ, മെഡിക്കൽ പ്രാക്റ്റീഷണേഴ്സ്, നേഴ്സ്, ഫാര്മസിസ്റ്, ഹോസ്പിറ്റൽ അറ്റന്റന്റ്സ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. കൂടുതൽ വിവരങ്ങക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്കുക.
സ്പെഷ്യലിസ്റ് ഡോക്ടർ തസ്തികയിൽ 1 ഒഴിവാണുള്ളത്. 95,000/- രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ആവശ്യമായ യോഗ്യത MBBS ഡിഗ്രീ കൂടാതെ ജനറൽ മെഡിസിൻ/ പൾമനറി മെഡിസിൻ/ ചെസ്റ് മെഡിസിനിൽ പിജി/ഡിപ്ലോമ. 18 വയസ്സ് മുതൽ 53 വയസ്സ് വരെയാണ് പ്രായപരിധി. കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണേഴ്സ് തസ്തികയിൽ 08 ഒഴിവുകളാണുള്ളത്. 75,000/- രൂപയാണ് ശമ്പളം. MBBS ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. 18 വയസ്സ് മുതൽ 53 വയസ്സ് വരെയാണ് പ്രായപരിധി.
നഴ്സിംഗ് സിസ്റ്റേഴ്സ് തസ്തികയിൽ 16 ഒഴിവുകളുണ്ട്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം .59,439/- രൂപയാണ്. 3 വർഷത്തെ നഴ്സിംഗ് ഡിഗ്രീയാണ് ആവശ്യമായ യോഗ്യത.
ഫാര്മസിസ്റ് തസ്തികയിൽ 1 ഒഴിവുണ്ട്. 40,470/- രൂപയാണ് ശമ്പളം. സയൻസ് വിഷയത്തിൽ 10+2 അല്ലെങ്കിൽ തത്തുല്യം, കൂടാതെ ഫാർമസിയിൽ ഡിപ്ലോമ ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഹോസ്പിറ്റൽ അറ്റന്റന്റ്സ് തസ്തികയിൽ 16 ഒഴിവുകളാണുള്ളത്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 21,419/- രൂപയാണ്. പത്താം ക്ലാസ് ജയിച്ചവർക്കും അല്ലെങ്കിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
| സ്പെഷ്യലിസ്റ് ഡോക്ടർ | specialdoctorsmedical@gmail.com |
| കോൺട്രാക്ട് മെഡിക്കൽ പ്രാക്റ്റീഷണേഴ്സ് | contractmpractmedical@gmail.com |
| നഴ്സിംഗ് സിസ്റ്റേഴ്സ് | nursungsismedical@gmail.com |
| ഫാര്മസിസ്റ് | pharmacistsmedical@gmail.com |
| ഹോസ്പിറ്റൽ അറ്റന്റന്റ് | hospitalattendents@gmail.com |

by