തൃശ്ശൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഫെബ്രുവരി 8, 2021 വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഷിഫ്റ്റ് ക്ലർക്ക്, മെഷീൻ ഓപ്പറേറ്റർ ട്രെയിനീസ് എന്നീ തസ്തികകളിലാണ് ജോലി നേടാൻ അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22,2021. ഒഴിവുകളുടെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതി, ശമ്പളം, യോഗ്യത, നോട്ടിഫിക്കേഷൻ ലിങ്ക്, തുടങ്ങിയ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.
ഷിഫ്റ്റ് ക്ലാർക്ക് തസ്തികയിൽ 5 ഒഴിവുകളാണുള്ളത്. സ്ഥിരനിയമനം ആയിരിക്കും. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ബി കോം അല്ലെങ്കിൽ ഡിഗ്രി ആണ് യോഗ്യത. മെഷീൻ ഓപ്പറേറ്റർ ട്രെയിനീസ് തസ്തികകളിൽ 100 ഒഴിവുകളാണുള്ളത്. ഒരുവർഷത്തെ ട്രെയിനിങ് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. അർഹതയുള്ള ഉദ്യോഗാർഥികൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. പത്താം ക്ലാസ് ആണ് യോഗ്യത.

ആദ്യത്തെ നാലു മാസം ദിവസേന 200 രൂപയും അടുത്ത നാലു മാസത്തേക്ക് ദിവസേന 225 രൂപയും അവസാനത്തെ നാലുമാസം ദിവസേന 250 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്തശേഷം പൂരിപ്പിച്ച ഫോം താഴെപ്പറയുന്ന വിലാസത്തിലേക്ക് പോസ്റ്റ്/ കൊറിയർ അല്ലെങ്കിൽ ഈ മെയിൽ ചെയ്യുക. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.


by