ഓണത്തോട് അനുബന്ധിച്ച് സൗജന്യ ഓണ കിറ്റ് പ്രഖ്യാപിച്ചിരുന്നു എങ്കിലും അത് നീളാൻ സാധ്യതയുണ്ട്. നിലവിൽ ഓണത്തോട് അനുബന്ധിച്ച് ഓരോ റേഷൻ കാർഡിനും ലഭിക്കുന്ന ഓഗസ്റ്റ് മാസത്തിലെ റേഷൻ വിഹിതം എന്തൊക്കെയാണെന്ന് നോക്കാം. അന്ത്യോദയ അന്ന യോജന (AAY ) കാർഡ് ഉള്ളവർക്ക് കാർഡിന് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. PMGKAY പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
പിങ്ക് കാർഡ് (PHH) ഉള്ളവർക്ക് ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും കിലോക്ക് 2 രൂപ നിരക്കിൽ ലഭിക്കും. PMGKAY പദ്ധതി പ്രകാരം PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പ് വീതം സൗജന്യമായി ലഭിക്കും.
നീല കാർഡ് (NPS ) കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അറി വീതം കിലോ രൂപ നിരക്കിൽ ലഭിക്കും.ലഭ്യതയ്ക്കനുസരിച്ച് കാർഡിന് 1 കിലോ മുതൽ 3 കിലോ വരെ ആട്ട കിലോ 17 രൂപ നിരക്കിൽ ലഭിക്കും. NPS വിഭാഗത്തിനുള്ള കിലോ 15 രൂപ നിരക്കിലെ 10 കിലോ സ്പെഷ്യൽ അരി വിതരണം സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതാണ്.
വെള്ള കാർഡ് (NPNS ) ഉള്ളവർക്ക് 5 കിലോ അരി കിലോ 10.90 രൂപ നിരക്കിൽ ലഭിക്കും. ലഭ്യതയ്ക്കനുസരിച്ച് കാർഡിന് 1 കിലോ മുതൽ 3 കിലോ വരെ ആട്ട കിലോ 17 രൂപ നിരക്കിൽ ലഭിക്കും. NPNS വിഭാഗത്തിനുള്ള കിലോ 15 രൂപ നിരക്കിലെ 10 കിലോ സ്പെഷ്യൽ അരി വിതരണം സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതാണ്.

by