നമ്മുടെ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഏതൊരു ആവശ്യത്തിനും ആവശ്യമായ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സെപ്റ്റംബർ 30ന് മുമ്പ് ആയി ആധാർ കാർഡ് ഉള്ളവർ ഉറപ്പായും ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് എവിടെ നിന്ന് വേണമെങ്കിൽ ഭക്ഷ്യ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യ൦ ലോക്ക്ഡൗൺ സമയത്ത് സർക്കാർ ഒരുക്കിയിരുന്നു. അതായത് നമ്മുടെ റേഷൻകടയിൽ നിന്ന് മാത്രമല്ല മറ്റ് ഏത് റേഷന്കടകളിൽ നിന്നും വാങ്ങാൻ സാധിക്കുമായിരുന്നു.
അതിന് വേണ്ടി ചെയ്യേണ്ടത് റേഷൻ കാർഡിലുള്ള എല്ലാ അംഗങ്ങളുടെയും ആധാർകാർഡ് ആയി ബന്ധിപ്പിച്ചിരിക്കണം. ഇല്ലെങ്കിൽ വരും കാലത്ത് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാതെ വരുകയോ ചെയ്തേക്കാം. നമ്മുടെ സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികൾക്ക് ഒക്കെ ഏറെ ആശ്വാസമായ ഒരു പദ്ധതിയാണ് ഒൺ ഇന്ത്യ ഒൺ റേഷൻ. അധാർകാർഡും റേഷൻകാർഡും ലിങ്ക് ചെയ്തിട്ടില്ലാത്തവർക്ക് ഇതിൽ ആനുകൂല്യം ലഭിച്ചേക്കില്ല.
സെപ്റ്റംബർ 30 വരെയാണ് ആധാർകാർഡ് റേഷൻകാർഡുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി. ഇത് ആർക്കും ഓൺലൈനായി വീട്ടിലിരുന്ന് ചെയ്യാവുന്നതാണ്. ഇതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇനി നിങ്ങൾക്ക് അതിന് കഴിയില്ലെങ്കിൽ റേഷൻകടയോ അക്ഷയ സെന്റർ വഴിയോ ഒക്കെ ചെയ്യാൻ കഴിയും. ഇത് ഇനിയും അറിയാത്തവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.

by