കറന്റ് ബില്ല് കുറയ്ക്കാൻ ഇതാ ഒരു സുവർണവസരം. പുരപുര പ്ലാന്റുകൾ രണ്ട് മാതൃകയിലായിട്ടാണ് ഈ പുരപ്പുറ സൗരോർജ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. കേരള, കേന്ദ്ര എന്നീ രണ്ട് മാതൃകയിലായിട്ടാണ് ഈ പദ്ദതി നടപ്പിലാക്കുന്നത്. ഇപ്പോൾ ഈയൊരു പദ്ദതിയിലേക്ക് അപേക്ഷിക്കാനുള്ള അവസരമാണ് വന്നിട്ടുള്ളത്. വീടുകളിൽ തന്നെ പുരപുര പ്ലാന്റുകൾ സ്ഥാപിക്കുന്ന വഴി ഉപഭോക്താവിന് കറന്റ് പൂർണമായി എടുക്കാവുന്നതാണ്. ഇത് നിർമിക്കാനുള്ള തുക സർക്കാരിൽ നിന്നും സബ്സിഡി ലഭിക്കുന്നതാണ്.
കറന്റ് ബോർഡും, കരാറുക്കാർ ചേർന്നാണ് ഈ പ്ലാന്റുകൾ ഉപഭോക്താവിന്റെ വീടുകളിൽ സ്ഥാപിക്കുന്നത്. ആദ്യത്തെത് കേരള മാതൃക. ഇതിൽ അപേക്ഷകന്റെ വിഹിതമനുസരിച്ച് ഉല്പാദിക്കുന്ന കറന്റ് നിശ്ചിത ശതമാനം അപേക്ഷകനു സൗജന്യമായി ലഭിക്കുന്നതാണ്. പ്ലാന്റ് നിർമിക്കാനുള്ള ചിലവിൽ 12% മുടക്കിയാൽ അതിൽ നിന്നും ലഭിക്കുന്ന കറന്റ് 25% അപേക്ഷകന് സൗജന്യമായി ലഭിക്കുന്നതാണ്. എന്നാൽ 20% മുടക്കിയാൽ 40% വൈദ്യുതി ലഭിക്കുന്നതാണ്.
മറ്റൊന്നാണ് കേന്ദ്ര സർക്കാർ മാതൃക. സബ്സിഡി ഒഴികെ മുതൽ മുടക്ക് ഉപഭോക്താവ് വഹിക്കണം.എന്നാൽ അതിൽ നിന്നും സൗജന്യമായി വൈദ്യുതി എടക്കാവുന്നതാണ്. 1 കിലോവാട്ടിന്റ പ്ലാന്റ് സ്ഥാപിക്കുകയാണെങ്കിൽ 120 യൂണിറ്റ് മാസം ഉൽപാദിക്കാം. ഇനി 3 കിലോവാട്ടിന്റ പ്ലാന്റ് സ്ഥാപിക്കുകയാണെങ്കിൽ 720 യൂണിറ്റ് രണ്ട് മാസത്തിൽ ഉൽപാദിക്കാം. കേരള മാതൃകയിൽ രണ്ട് കിലോവാട്ട് പ്ലാന്റുകൾ സ്ഥാപിക്കുകയാണെങ്കിൽ 12% വിഹിതയെടുക്കുകയാണെങ്കിൽ 10,320 രൂപ യാണ് നൽകേണ്ടത്.
എന്നാൽ അത് 20 ശതമാനമാണെങ്കിൽ 17,200 രൂപയും, ഇനി 25 ശതമാന്മാണെങ്കിൽ 25,200 രൂപയാണ്. കേന്ദ്ര മാതൃകയിൽ 2 കിലോവാട്ട് പ്ലാന്റ് സ്ഥാപിക്കുകയാണെങ്കിൽ ഉപഭോക്താവ് നൽകേണ്ടത് 51,599 രൂപയാണ്. 3 കിലോവാട്ടിന് 75,000 രൂപയുമാണ്. ഇത് അപേഷിക്കുന്ന ഉപഭോക്താവിന്റെ വീടുകളിൽ മാർച്ച് മാസത്തോടെ പ്ലാന്റുകൾ പൂർത്തിയാക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. ഈ പദ്ദതിയിൽ 40% വരെയാണ് സബ്സിഡി ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കു സമീപത്തുള്ള കെഎസ്ഇബി ഓഫീസുമായി ബന്ധപെടുക.

by