ഓണത്തിന് മുൻപ് ക്ഷേമ പെൻഷൻ കൈകളിലെത്തും.

- Sponsored Links -

അർഹരായ സാധാരണക്കാരുടെ കൈകളിലേക്ക് ഒരു സഹായം കൂടി ഓണത്തിന് മുൻപ് ലഭിക്കുന്നു. ലോക്കഡൗൺ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് സഹായമായി സർക്കാർ പെൻഷൻ കുടിശിക തുക നൽകിയിരുന്നു. ഓണത്തിന് മുൻപായി 2600 രൂപ വീതം എല്ലാവരുടെ ബാങ്ക് അക്കൗണ്ടിൽ അല്ലെങ്കിൽ നേരിട്ട് കൈകളിലും എത്തി ചേരുന്നതാണ്.

സാമൂഹിക പെൻഷനുകൾ ഒരുപാട് കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസം തന്നെയാകും. ലോക്കഡൗൺ തുടങ്ങിയ സമയത്ത് 8500 രൂപയോളം സാമൂഹിക പെൻഷൻ അർഹരായ സാധാരണക്കാക്കരുടെ കൈകളിലേക്ക് എത്തിയിരുന്നു. ബാങ്ക് അക്കൗണ്ട് വഴി അല്ലെങ്കിൽ ഉദ്യോഗസ്ഥർ വീട്ടിലെത്തി നേരിട്ടും പെൻഷൻ തുക നൽകിയിരുന്നു. ഈ 2 വ്യവസ്ഥകൾ പാലിച്ചു കൊണ്ട് തന്നെ വീണ്ടും പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

- Sponsored Links -

സാമൂഹിക സുരക്ഷ പെൻഷൻ അർഹതയുള്ള എല്ലാവർക്കും കുടിശ്ശികകൾ എല്ലാ ചേർത്ത് ഏപ്രിൽ മാസത്തോടെ പെൻഷൻ തുക ലഭിച്ചിരുന്നു. പെൻഷൻ തുക കഴിഞ്ഞ ബഡ്ജറ്റിൽ 100 രൂപ കൂട്ടി 1300 രൂപയാക്കിയിരുന്നു. ജൂലൈ അവസാനം അല്ലെങ്കിൽ ഓഗസ്റ്റ് ആദ്യം തന്നെ കുടിശ്ശിക ഉള്ള പെൻഷൻ തുകയുടെ വിതരണം ആരംഭിച്ചേക്കും. 2 മാസത്തെ (മെയ് – ജൂൺ ) പെൻഷൻ തുകയാകും ലഭിക്കുന്നത്. 2600 രൂപയാകും ബാങ്ക് അക്കൗണ്ടിലോ നേരിട്ട് കൈകളിലോ എത്തുന്നത്. ബാങ്ക് അക്കൗണ്ടിൽ പണം ലഭിച്ചോ എന്ന് സേവനയുടെ വെബ്സൈറ്റ് വഴി അറിയാൻ സാധിക്കും. പെൻഷൻ തുകയുടെ വിതരണ തീയതി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.

- Sponsored Links -

Leave a Reply