നിങ്ങൾക്ക് 5 സെന്റ് ഭൂമിയെങ്കിലും സ്വന്തമായിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ പറയുന്നത്. ഈ പദ്ധതി പ്രകാരം ഏകദേശം 1,60,000 രൂപ വരെ നിങ്ങൾക്ക് ലഭിക്കും. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി പ്രകാരം വളരെ തുച്ഛമായ പലിശ നിരക്കിലാണ് നിങ്ങൾക്ക് ഈ വായ്‌പ ലഭിക്കുന്നത്. ഈ വായ്‌പ പദ്ധതിയെ പറ്റി കൂടുതലറിയാൻ തുടർന്ന് വായിക്കുക.
സ്വന്തമായി 5 സെന്റ് ഭൂമിയെങ്കിലും ഉള്ളവർക്ക് പ്രതിവർഷം 6000 രൂപയെങ്കിലും ധനസഹായം കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. ഇത് പോലെ കാർഷിക മേഖലയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് സർക്കാർ രൂപീകരിച്ച വായ്‌പ പദ്ധതിയാണ് ഇവിടെ പറയാൻ പോകുന്നത്. 1,60,000 രൂപ വരെ ഈട് നൽകാതെ നിങ്ങൾക്ക് ലോൺ ലഭിക്കുന്നതാണ്. 5 വർഷം കാലാവധിയിൽ 9% പലിശ നിരക്കിലാണ് ഈ വായ്‌പ ലഭിക്കുന്നത്. മുടങ്ങാതെ അടയ്ക്കുകയാണെങ്കിൽ 5% സബ്‌സിഡി ലഭിക്കുന്നതാണ്.
കിസാൻ ക്രെഡിറ്റ് കാർഡ് മുഖേനയാണ് ഈ തുക ലഭിക്കുന്നത്. പരമാവധി 3 ലക്ഷം രൂപ വരെ ലോണുകൾക്ക് സബ്‌സിഡി ലഭിക്കുന്നതാണ്. മാത്രമല്ല 1,60,000 രൂപയുടെ മുകളിൽ വരുന്ന വായ്‌പ തുകയ്ക്ക് മാത്രമാണ് ഈട് നൽകേണ്ടി വരുന്നത്. 2020-21 വർഷത്തിൽ കന്നുകാലി വളർത്തുന്നതിനും മൽസ്യ കൃഷിക്കും ഈ വായ്‌പ ലഭിക്കുന്നതാണ്. കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
നിങ്ങളുടെ അടുത്തുള്ള പൊതുമേഖലാ ബാങ്ക് വഴിയാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. കൃഷി ഭൂമി ബാങ്ക് മാനേജർ നേരിട്ടെത്തി കണ്ടു മനസ്സിലാക്കാക്കിയ ശേഷം മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇതിനോടൊപ്പം നിങ്ങൾക്ക് റുപേയ് കാർഡും ലഭിക്കുന്നതാണ്. 1,60,000 രൂപ വരെ വായ്‌പ തുകയ്ക്ക് അപേക്ഷിക്കുമ്പോൾ നികുതിയടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകൾ ആവശ്യമാണ്.1 സെന്റ് ഭൂമിക്ക് 5000 രൂപ എന്ന നിരക്കിലാണ് വായ്‌പ ലഭിക്കുന്നതാണ്.

by