സെൻട്രൽ റിസേർവ് പോലീസ് ഫോഴ്സിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർ, അസ്സിസ്ടന്റ് സബ് ഇൻസ്‌പെക്ടർ, ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. തസ്തിക സംബന്ധിച്ച ഒഴിവു വിവരങ്ങൾ, ശമ്പളം, യോഗ്യത വിവരങ്ങൾ, അപ്ലിക്കേഷൻ ഫീസ്, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ഇൻസ്‌പെക്ടർ തസ്തികയിൽ അപേക്ഷയ്ക്കാനുള്ള യോഗ്യത BSC യും ഡയറ്റിക്സിൽ ഡിപ്ലോമയുമാണ്. 30 വയസ്സാണ് പരമാവധി പ്രായപരിധി. 44900 രൂപ മുതൽ 142400 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. സബ് ഇൻസ്‌പെക്ടർ തസ്തികയിൽ 35400 രൂപ മുതൽ112400 രൂപ വരെയാണ് ശമ്പളം. പരമാവധി പ്രായപരിധി 30 വയസ്സാണ്. അപേക്ഷിക്കാനുള്ള യോഗ്യത +2 പാസ്സാകണം കൂടാതെ ബന്ധപ്പെട്ട ട്രെഡിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ആണ്.
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത +2 ആണ്, കൂടാതെ ബന്ധപ്പെട്ട ട്രെഡിലെ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. 25 വയസ്സ് വരെയാണ് പ്രായപരിധി. കോൺസ്റ്റബിൾ തസ്തികയിൽ പത്താം ക്ലാസ് പാസ്സായവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 21700 രൂപ മുതൽ 69100 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
200 രൂപയാണ് അപേക്ഷ ഫീസ്. സർക്കാർ ഉത്തരവ് പ്രകാരമുള്ള ഇളവുകൾ അർഹതപ്പെട്ടവർക്ക് ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.താല്പര്യമുള്ളവരും യോഗ്യതയുള്ളവരും ഓഗസ്റ്റ് 30ന് മുൻപായി അപേക്ഷിക്കുക. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാത്ര൦ അപേക്ഷിക്കുക.
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |

by