പോലീസിൽ ജോലി നേടാൻആഗ്രഹിക്കുന്നവർക് ഒരു സുവർണ അവസരവുമായി ബീഹാർ പോലീസ് ഡിപ്പാർട്മെന്റ്. 551 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഹോം ഗാർഡ്, കോമൺ ക്യാൻഡിഡേറ്റ്സ്( ഹോം ഗാർഡ്‌സ് അല്ലാത്തവർ ഉൾപ്പടെ) എന്നീ തസ്തികകളിലാണ് അപേക്ഷിക്കാനവസരം. ഓഗസ്റ്റ് 3ന് മുൻപായി യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങളും നോട്ടിഫിക്കേഷൻ ലിങ്കിനും ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്കിനും തുടർന്ന് വായിക്കുക.
തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് . BC/ EBC വിഭാഗത്തിന് 27 വയസ്സ് (പുരുഷൻ) 28 വയസ്സ്(സ്ത്രീ) ആണ് പരമാവധി പ്രായപരിധി. 3 0 വയസ്സാണ് SC/ST വിഭാഗത്തിന് പ്രായപരിധി. ഹോം ഗാർഡ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത 10,+2 കൂടാതെ 5 വർഷത്തെ പ്രവർത്തി പരിചയവയും ഫിസിക്കൽ യോഗ്യതയും ഉണ്ടായിരിക്കണം.
+2 ആണ് കോമൺ ക്യാൻഡിഡേറ്റ്സ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത . കൂടുതൽ യോഗ്യത വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.450 രൂപയാണ് അപേക്ഷ ഫീസ്.SC/ST വിഭാഗക്കാർക്ക് 112 രൂപയാണ് ഫീസ്. അപേക്ഷ ഫീസ് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ഓൺലൈൻ ജൂലൈ 3 മുതൽ ഓഗസ്ററ് 3 വരെ അപേക്ഷിക്കാം.
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |