വീട് വെക്കാൻ സർക്കാർ സഹായം

- Sponsored Links -

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കൈത്താങ്ങുമായി ഒരു സർക്കാർ പദ്ധതി. ഇനി ഒരു വീട് വെക്കാനായി കടക്കാരൻ ആകേണ്ടി വരില്ല, കാരണം സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ഒരു വീട് വെക്കാനായി പണം കണ്ടെത്താൻ കഷ്ടപ്പെടുന്നു. ചിലർ വായ്പകൾ എടുക്കുന്നു, പലിശയ്ക്ക് പണം എടുക്കുന്നു, കയ്യിലുള്ള സമ്പത്തുകൾ വിറ്റ് പണം കണ്ടെത്തുന്നു. ഇത്തരക്കാർക്ക് വളരെ സഹായകരമായി ഒരു സർക്കാർ പദ്ധതി. വീട് നിർമ്മിക്കാൻ 10 ലക്ഷം രൂപ വരെ സഹായം ലഭിക്കുന്ന ഒരു സ്കീമിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.

നിങ്ങളുടെ പക്കൽ വീട് നിർമിക്കാൻ കുറച്ചു പണം ഉണ്ട് , ബാക്കി തുകയ്ക്ക് സർക്കാർ വക വായ്‌പ ലഭിക്കുന്നതാണ്. ഈ പദ്ധതിയുടെ പേര് എന്റെ വീട് ഹൗസിങ് സ്‌കീം എന്നാണ് . കേരളത്തിൽ സ്ഥിര താമസം ഉള്ളവർക്കും വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്കും സ്വന്തമായി ഭവനം ഇല്ലാത്തവർക്കുമാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നത്.ഈ വായ്‌പ 2 രീതിയിലാണ് ലഭിക്കുന്നത്.
വാർഷിക വരുമാനം 1.2 ലക്ഷം രൂപ ഉള്ളവർക്ക് 5 ലക്ഷ രൂപ 7.5% പലിശ നിരക്കിൽ ആണ് നൽകുന്നത്. 15 വർഷമാണ് ഇതിന്റെ തിരിച്ചടവ് കാലാവധി. 18 വയസ്സ് മുതൽ 55 വയസ്സ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാം.

- Sponsored Links -

10 ലക്ഷം രൂപ വരെയാണ് 1.2 ലക്ഷ൦ മുതൽ 3 ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് വായ്പാ ലഭിക്കുന്നതാണ്. ഇത് 8.5% പലിശ നിരക്കിൽ 15 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് ലഭിക്കുക. 18 വയസ്സ് മുതൽ 55 വയസ്സ് വരെയാണ് അപേക്ഷകന്റെ പ്രായപരിധി. അപേക്ഷകന്റെ പേരിലോ കുടുംബത്തിലെ അംഗത്തിന്റെ പേരിലോ വീടുണ്ടായിരിക്കാൻ പാടില്ല. 3 ഘടുക്കളയാകും വായ്‌പ തുക ലഭിക്കുന്നത്. ജനറൽ കാറ്റഗറി ഒഴിച്ച് മറ്റെല്ലാ വിഭാഗക്കാർക്കും ഈ പദ്ധതി വഴി വായ്‌പ ലഭിക്കുന്നതാണ്. കോഓപ്പറേഷൻ ജില്ലാ ഉപജില്ലാ ഓഫീസുകളുടെ ബന്ധപ്പെട്ടാൽ അപേക്ഷ ഫോം ലഭിക്കുന്നതാണ്.

- Sponsored Links -

Leave a Reply