എല്ലാ മാസവും 1300 രൂപ അക്കൗണ്ടിൽ ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും വസ്തുതകളുമാണ് ഇവിടെ വിവരിക്കുന്നത്. പുതിയ അപേക്ഷകൾ സമർപ്പിച്ചവരും മാസ്റ്ററിങ് ചെയ്യാൻ കാത്തിരിക്കുന്നവരും അറിയേണ്ട ചില കാര്യങ്ങൾ. കഴിഞ്ഞ ബഡ്ജറ്റിൽ 1200 ൽ നിന്നും 1300 രൂപയാക്കി മാറ്റിയിരുന്നു സുരക്ഷാ സാമൂഹിക പെൻഷൻ ഏകദേശം 49 ലക്ഷം ആളുകളാണ് കൈപ്പറ്റുന്നത്.
മസ്റ്റ്റിങ് സൗകര്യം 2020 ഫെബ്രുവരി വരെയായിരുന്ന സമയം കൊടുത്തിരുന്നത്. എന്നാൽ അത് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നീട്ടി ജൂലൈ 15 വരെ ആക്കിയിരുന്നു. ചില സ്ഥലങ്ങളിൽ ഇപ്പോൾ ട്രിപ്പിൾ ലോക്കഡോൺ ഒക്കെ പ്രഖ്യാപിച്ചിട്ടുള്ളത് കൊണ്ട് തന്നെ ആ സ്ഥലങ്ങളിൽ ഉള്ളവർക്ക് ഒരാഴ്ച കൂടി മസ്റ്റ് റിങ് ചെയ്യാനുള്ള സമയം നീട്ടിയേക്കും എന്നാണ് അറിവ്, ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അക്ഷയ സെന്ററുകളിൽ നിന്നും ലഭ്യമാണ്.
48.9 ലക്ഷ൦ വരുന്ന ആളുകളാണ് സാമൂഹിക സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നത്, ഇതിലേക്ക് സർക്കാർ 23255 കോടി രൂപയാണ് വകയിരുത്തുന്നത്. കണക്കുകൾ പ്രകാരം കഴിഞ്ഞ 4 വർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം വഴി പെൻഷൻ കൈപ്പറ്റുന്നവരുടെ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. നമ്മുടെ ഇടയിൽ ഇത്തരം ആനുകൂല്യങ്ങൾ കൈപ്പറ്റാത്ത അർഹരായവർ ഉണ്ടെങ്കിൽ അവരോട് ഈ കാര്യങ്ങൾ അറിയിക്കാൻ ശ്രമിക്കുക.

by