നമ്മൾ നിത്യജീവിതത്തിൽ എന്നും ഇടപഴകുന്ന ഒരു വസ്തുവാണ് കറൻസി നോട്ടുകൾ. നമ്മുടെ കൈകളിലേക്ക് ഈ കറൻസി നോട്ടുകൾ വന്നു പോകുമ്പോൾ എങ്ങനെയാണ് ഈ നോട്ടുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നമുക്ക് അറിയാം ഈ കറൻസി നോട്ടുകൾ ഉണ്ടാക്കിയിരിക്കുന്നത് പ്രത്യേക തരം പേപ്പർ ഉപയോഗിച്ച് കൊണ്ടാണ്. ഇതിനായി ഉള്ള ഈ പ്രത്യേക തരം പേപ്പറുകൾ ശേഖരിക്കലാണ് നിർമ്മാണ പ്രക്രിയയ്ക്കുള്ള ആദ്യ കടമ്പ. ഈ പേപ്പർ ഉൽപാദനത്തിനായി ആദ്യമായി വേണ്ടത് കോട്ടൺ അല്ലെങ്കിൽ പരുത്തി സംഭരണമാണ്.
പിന്നീട് ആ കോട്ടണിൽ നിന്നും നമുക്ക് ആവശ്യമായ കോട്ടൺ ഭാഗങ്ങൾ മാത്രം മുറിച്ചു മാറ്റി വെക്കുന്നു. പിന്നീട് ഇവ പേപ്പർ പൾപ്പുമായി ചേർക്കപ്പെടുന്നു. പിന്നീട് ഈ മിശ്രിതത്തെ ഒരു വലിയ മെഷീനിന്റെ സഹായത്താൽ പേപ്പർ ഷീറ്റുകൾ ആക്കി മാറ്റുന്നു. പിന്നീട് ചെറിയ ഷീറ്റുകൾ ആക്കി അതിൽ വാട്ടർ മാർക് രേഖപ്പെടുത്തുന്നു. പിന്നീട് ഈ പേപ്പറിനെ ക്വാളിറ്റി കൺട്രോൾ ടെസ്റ്റിന് വിധേയയമാക്കി ആവശ്യമായ ക്വാളിറ്റി ഉണ്ടോ എന്ന് ഉറപ്പ് വരുത്തുന്നു. നമ്മൾ ഇതുവരെ നിർമ്മിച്ച പേപ്പർ ഒരു വലിയ റീലിലാണ് നമുക്ക് ലഭിക്കുക.
ഇതിനെ മദർ റീൽ എന്നാണ് അറിയപ്പെടുന്നത്. ശേഷം ഇതിനെ മൂന്നു ചെറിയ റിങ്ങുകൾ ആക്കി മാറ്റുന്നു. ശേഷം നമ്മൾ ഹോളോഗ്രാം പ്രയോഗിക്കുന്നു. അതിനു വേണ്ടി നമ്മൾ ഒരു ഹോളോഗ്രാമിന്റെ സ്ട്രിപ്പ് തയ്യാറാക്കി വെക്കേണ്ടതാണ്. ഇങ്ങനെയുള്ള സ്ട്രിപ്പിനെ നോട്ടിലേക്ക് വേ ഔട്ട് ചെയ്യുന്നു. തുടർന്ന് നമ്മൾ ഈ നോട്ടിനെ കൃത്യമായി ഓട്ടോമാറ്റിക്കലി മുറിച്ചെടുക്കുന്നു. ശേഷം കട്ട് ചെയ്തു വെച്ച പേപ്പറിൽ നിന്നും ഒരെണ്ണം എടുത്ത് ക്വാളിറ്റി കൺട്രോൾ ടെസ്റ്റിന് വിധേയമാക്കുന്നു. ശേഷം ഇവയെ കൃത്യമായി പാക് ചെയ്ത് നിറം കൊടുക്കുന്ന സെക്ഷനിലേക്ക് മാറ്റുകയും ചെയ്യുന്നു.
ഏത് നോട്ടാണോ ഉത്പാദിപ്പിക്കപ്പെടുന്നത് ,അതിന് അനുസൃതമായ നിറം നൽകി ശേഷം ഒരു ക്വാളിറ്റി കൺട്രോൾ ടെസ്റ്റ് കൂടെ ചെയ്യുന്നു . ശേഷം സിൽവർ സ്‌ക്രീൻ പ്രിന്റിങ്ങിന് വിധേയമാക്കുന്നു. ഈ ഒരു ഘട്ടത്തിലാണ് നോട്ടിന്റെ മൂല്യവും മറ്റും രേഖപ്പെടുത്തുന്നത്. ശേഷം ഇന്റഗ്ലിയോ പ്രിന്റിങ്ങിന് വിധേയമാക്കുന്നു. ശേഷം ഇവയെ കൃത്യമായി കട്ട് ചെയ്യപ്പെടുന്നു. പിന്നീട് നോട്ടുകൾ എണ്ണി അടുക്കി വെക്കുന്നു.

by