ഗാർഹിക ആവശ്യത്തിനോ അല്ലെങ്കിൽ വ്യാവസായിക ഉപഭോഗത്തിനോ വേണ്ടി ഗ്യാസ് കണക്ഷൻ എടുക്കാത്തവരായിട്ട് ആരും തന്നെ കാണില്ലായിരിക്കും. ഇപ്പോൾ പാചക വാതക ഉപഭോക്താക്കൾക്ക് സന്തോഷവും പ്രയോജനവും അത്പോലെ വളരെയധികം ഉപയോഗപ്പെടുന്നതുമായ വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വരുന്ന ഫെബ്രുവരി മാസം ഒന്ന് തൊട്ട് വളരെ പ്രധാനപ്പെട്ട മൂന്നു മാറ്റങ്ങൾ വരികയാണ്. നമുക്ക് അറിയാം ജനുവരി മാസം മുതൽ ഗ്യാസ് ബുക്ക് ചെയ്യുന്ന രീതിയിൽ മാറ്റം വന്നിരുന്നു.
നിലവിൽ ഗ്യാസ് ബുക്ക് ചെയ്ത ശേഷം കുറഞ്ഞത് രണ്ടു ദിവസമെങ്കിലും കഴിഞ്ഞാണ് നമുക്ക് ഗ്യാസ് ലഭിക്കുന്നത്. എന്നാൽ ഈ ഒരു കുറഞ്ഞ കാത്തിരിപ്പിനും വിരാമമിട്ടു കൊണ്ടാണ് പുതിയ നിയമം വരുന്നത്. ബുക്ക് ചെയ്ത് ഒരു മണിക്കൂറിനകം തന്നെ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തുന്ന “തൽക്കാൽ എൽ പി ജി സേവാ” എന്ന പദ്ധതിക്ക് ആണ് രൂപമിട്ടിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇപ്പോൾ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടനുബന്ധിച്ചു മറ്റു ഗ്യാസ് വിതരണ കമ്പനികളും ഈ ഒരു സംവിധാനം നടപ്പിലാക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഉടൻ തന്നെ ഈ പദ്ധതി നിലവിൽ വരുമെന്നാണ് അനുമാനം. സിംഗിൾ സിലിണ്ടർ ഉപഭോക്താക്കൾക്കാണ് ഈ ഒരു സേവനം ലഭിക്കുന്നത്. 14 കോടി ഗാർഹിക ഉപഭോക്താക്കളാണ് ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ഉള്ളത്. രാജ്യത്തെവിടെ നിന്നും ഒറ്റ നമ്പറിലേക്ക് മിസ്കോൾ ചെയ്താൽ പാചക വാതക സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുന്ന രീതിയിലാണ് നിലവിലെ സംവിധാനം. 8454955555 ആണ് ഇതിനായുള്ള നമ്പർ. ഈ ഐ വി ആർ എസ് സംവിധാനത്തിന് ചാർജ് ഈടാക്കുന്നതാണ്. നിലവിലെ ഈ സംവിധാനത്തിൽ പ്രായമായ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്.
ഇൻഡിയെൻ ഗ്യാസ് സിലിണ്ടറിന്റെ 5 കിലോഗ്രാമിന്റെ ചോട്ടു ഗ്യാസ് സിലിണ്ടറും ഇപ്പോൾ ലഭ്യമാണ് എന്നതാണ് ഇപ്പോൾ വന്ന മറ്റൊരു മാറ്റം. തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചാൽ നിങ്ങൾക്ക് ചെറിയ സിലിണ്ടറും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. ഇന്ത്യൻ ഓയിൽ ഔട്ലെറ്റുകൾ, ഇന്ത്യൻ ഓയിൽ വിതരണക്കാർ എന്നിവിടങ്ങളിൽ നിന്നും നിങ്ങൾക്ക് ചോട്ടു ഗ്യാസ് സിലിണ്ടർ ലഭിക്കുന്നതായിരിക്കും.

by