ഫസ്റ്റ് സെക്യൂരിറ്റി ഗ്രൂപ്പ് യു.എ.ഇ-ൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് ജോലി നേടാൻ അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന തീയതിയിലും സ്ഥലത്തും വെച്ച് നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കുക. ഇന്റർവ്യൂ തീയതി ഫെബ്രുവരി 09, 2021. സ്ഥലം- കോഴിക്കോട് ഓഫീസ്
സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 2262 Aed കൂടാതെ സൗജന്യ താമസവും ആണ്. 12 മണിക്കൂർ ആകും ജോലി സമയം. പ്രവർത്തി പരിചയം ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അവസരമുണ്ട്. ആവശ്യമായ യോഗ്യതകൾ എന്തൊക്കെ എന്ന് നോക്കാം.
ഉദ്യോഗാർഥിയുടെ ഉയരം കുറഞ്ഞത് 175 സെൻറീമീറ്റർ ആയിരിക്കണം, 22 വയസ്സു മുതൽ 38 വയസ്സ് വരെയാണ് പ്രായപരിധി, ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പ്ലസ് ടു പാസ്സായിരിക്കണം, കൂടാതെ ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.
യോഗ്യതയുള്ളതും താല്പര്യം ഉള്ളതും ആയ ഉദ്യോഗാർത്ഥികൾ പാസ്പോർട്ട് നമ്പർ, പ്രായം ,ഉയരം, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ 8075021480 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക .കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെ കൊടുക്കുന്ന നമ്പറിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ബന്ധപ്പെടാവുന്നതാണ്. TravelMate Tours & Travels : +9-8075021480

by