കേന്ദ്രസർക്കാർ നൽകുന്നു മാസം 3000 രൂപ പെൻഷൻ

- Sponsored Links -

സാധാരണക്കാർക്ക് പ്രതിമാസം 3000 രൂപ ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന 3000 രൂപ ഭാവിയിൽ വർദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ ഈ പദ്ധതിയിലൂടെ മറ്റ് പല ആനുകൂല്യങ്ങളും ലഭിച്ചേക്കാം. ശ്രം യോഗി മന്ദൻ യോജന എന്നാണ് സാധാരണക്കാർക്ക് സഹായകമാകുന്ന ഈ പദ്ധതിയുടെ പേര്. അസംഘടിത തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏറ്റവും ഉപകാരമായ ഒരു പെൻഷൻ പദ്ധതിയാണ് ഇത്.

PMSYM എന്ന ഈ പദ്ധതിയിൽ 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് ഭാഗമാകാൻ സാധിക്കും. 40 വയസ്സ് വരെ ഈ പദ്ധതിയിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. 18 വയസ്സ് പ്രായമുള്ള ഒരാൾ ഈ പദ്ധതിയിൽ ചേരുമ്പോൾ 55 രൂപയാണ് ആദ്യം അടയ്‌ക്കേണ്ടത്. 19 വയസ്സുള്ള ഒരാൾ 60 രൂപയാണ് അടയ്‌ക്കേണ്ടത്. നമ്മൾ അടയ്ക്കുന്ന തുകയ്ക്ക് അനുപാതിമായി കേന്ദ്ര സർക്കാരും നിക്ഷേപിക്കും .അതായത് 18 വയസ്സിൽ 55 രൂപ മുടക്കുന്ന ഒരാൾക്ക് കേന്ദ്ര സർക്കാരും 55 രൂപ നിക്ഷേപിക്കുന്നു. അങ്ങനെ മൊത്തത്തിൽ 110 രൂപ. നിങ്ങളുടെ പ്രായവും അതിനനുസരിച്ച് മുടക്കേണ്ട തുകയും താഴെ ചിത്രത്തിൽ നിന്നും മനസിലാക്കാം.

- Sponsored Links -

അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികളായ ഓട്ടോറിക്ഷ ഡ്രൈവർമാർ ,വീട്ടുജോലി ചെയ്യുന്നവർ, വീട്ടുപകരണങ്ങൾ നടന്ന് വിൽപന നടത്തുന്നവർ, കർഷക തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, ബീഡി തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, ഓഡിയോ / വീഡിയോ ജീവനക്കാർ എന്നിവരിലേക്കും ഈ പദ്ധതി വ്യാപിച്ചിട്ടുണ്ട്. ഏകോപന ചുമതല LIC ആണ് വഹിക്കുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും അധാർകാർഡും ഉപയോഗിച്ച് ജനസേവ കേന്ദ്രങ്ങൾ വഴിയോ LIC ഓഫീസിൽ വഴിയോ അപേക്ഷിക്കാം. അപേക്ഷകന്റെ 60 വയസ്സ് മുതലാണ് പെൻഷൻ ലഭിക്കുന്നത്. അപേക്ഷകൾ മരണപ്പെട്ടാൽ 50% വീതം പങ്കാളിക്കും, പങ്കാളിയുടെ മരണശേഷം ഒറ്റതവണയായി ബന്ധുക്കൾക്ക് ലഭിക്കും.

- Sponsored Links -

Leave a Reply