കേരള ട്രേഡേഴ്സ് വെൽഫെയർ ബോർഡ് തിരുവനന്തപുരം ഡ്രൈവർ, ഓഫീസ് അറ്റൻഡ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് – ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ, ശമ്പളം, യോഗ്യത, പ്രായപരിധി, നിയമന രീതി തുടങ്ങി വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ഡ്രൈവർ തസ്തികയിലേക്ക് ഒരു ഒഴിവാണ് ഉള്ളത് 18,000 രൂപ മുതൽ 41,500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡയറക്ട് റിക്രൂട്ട്മെൻറ് വഴിയായിരിക്കും നിയമനം നടക്കുന്നത്. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഏഴാംക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം, കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരും കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ള വരും നിശ്ചിത മെഡിക്കൽ ഫിറ്റ്നസ് ഉള്ളവരായിരിക്കണം.
ഓഫീസ് അറ്റൻഡ് തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. 16500 രൂപ മുതൽ 35700 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം പാസായവർക്കും സർക്കാർ അല്ലെങ്കിൽ അർധ സർക്കാർ സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യത.
400 രൂപയാണ് അപേക്ഷാഫീസ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 1 2021 ആണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഒഫീഷ്യൽ വെബ്സൈറ്റ് (www.cmdkerala.net) വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക.

by