പത്താം ക്ലാസ് ഉള്ളവര്‍ക്കും മില്‍മയില്‍ ജോലി

- Sponsored Links -

മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് 99 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. ജൂനിയർ അസിസ്റ്റൻറ്, ടെക്നീഷ്യൻ ഗ്രേഡ് 2 ഇലക്ട്രീഷ്യൻ, ടെക്നീഷ്യൻ ഗ്രേഡ് 2 ഇലക്ട്രോണിക്സ്, ടെക്നിഷ്യൻ ഗ്രേഡ് 2 , പ്ലാൻ അസിസ്റ്റൻറ് ഗ്രേഡ് ത്രീ എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

കേരളത്തിൽ ഒരു നല്ല ഗവൺമെൻറ് ജോലി ആഗ്രഹിക്കുന്നവർക്ക് മാർച്ച് 25 ന് മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ജൂനിയർ അസിസ്റ്റൻറ് ടെക്സ്റ്റയിൽ 29 ഒഴിവുകളാണുള്ളത്. 20180 രൂപ മുതൽ 46990 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ബികോം ഡിഗ്രി ഫസ്റ്റ് ക്ലാസ് കൂടി പാസായ വർക്കും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്നത്.

- Sponsored Links -

ടെക്നീഷ്യൻ ഗ്രേഡ് ടു ഇലക്ട്രീഷ്യൻ തസ്തികയിൽ ആറ് ഒഴിവുകളാണുള്ളത്. ഐടിഐ ഇലക്ട്രീഷ്യൻ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും ഒരുവർഷത്തെ അപ്രതീക്ഷിത സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. ടെക്നീഷ്യൻ ഗ്രേഡ് ടു ഇലക്ട്രോണിക്സ് തസ്തികയിൽ മൂന്ന് ഒഴിവുകളാണുള്ളത്. പ്ലാൻറ് അസിസ്റ്റൻറ് ഗ്രേഡ് ത്രീ തസ്തികയിൽ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. 55 ഒഴിവുകളാണ് ഈ തസ്തികയിൽ ഉള്ളത്. 16500 മുതൽ 38650 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 40 വയസ്സു വരെയാണ് പ്രായപരിധി.

500 രൂപയാണ് അപേക്ഷാ ഫീസ് താല്പര്യമുള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് താഴെക്കൊടുത്തിരിക്കുന്ന ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply