നമുക്കറിയാം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇന്ത്യയിലുടനീളം ഉള്ള ആളുകൾക്ക് പലതരത്തിലുള്ള സഹായ പദ്ധതികളും ആണ് കേന്ദ്രസർക്കാർ ഇതിനോടകം ആവിഷ്കരിച്ചിട്ടുള്ളത്. ഇതിലെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് പ്രധാനമന്ത്രി ഫ്രീ തയ്യൽമെഷീൻ യോജന എന്ന പദ്ധതി. ഈയടുത്തകാലത്ത് പ്രഖ്യാപിച്ചതും സ്ത്രീകൾക്ക് ഏറ്റവുമധികം പ്രയോജനപ്പെടുന്ന തുമായ ഒരു പദ്ധതിയാണിത്. ഈ പദ്ധതി അനുസരിച്ച് ഓരോ സംസ്ഥാനത്തും ഉള്ള അമ്പതിനായിരം സ്ത്രീകൾക്ക് സൗജന്യമായി തയ്യൽ മെഷീൻ ലഭ്യമാകുന്നതാണ്.
ഗ്രാമപ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ സ്ത്രീകൾക്കാണ് ഈയൊരു പദ്ധതിപ്രകാരമുള്ള തയ്യൽ മെഷീൻ ലഭ്യമാക്കുന്നത്. ഈ പദ്ധതിയിൽ അപേക്ഷിക്കാനുള്ള പ്രായപരിധി 20 വയസ്സിനും 40 വയസ്സിനും ഇടയിലാണ്. അംഗവൈകല്യമുള്ള സ്ത്രീകൾക്കും വിധവകളായ സ്ത്രീകൾക്കും പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്. ഈ പദ്ധതിയിൽ അപേക്ഷിക്കുന്ന അപേക്ഷയുടെ ഭർത്താവിനെയോ അല്ലെങ്കിൽ കുടുംബത്തിൻറെ വാർഷികവരുമാനം പന്ത്രണ്ടായിരം രൂപയിൽ കൂടുവാൻ പാടുള്ളതല്ല.
ഈ പദ്ധതി അപേക്ഷിക്കാൻ കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്ന പ്രധാനമന്ത്രി സൗജന്യ തയ്യൽ മെഷീൻ യോജന എന്ന വെബ്സൈറ്റിൽ സന്ദർശിക്കുക. ശേഷം അതിൽനിന്നും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. പൂരിപ്പിച്ചശേഷം കൂടെ ആധാർ കാർഡ്, മറ്റ് ഏതെങ്കിലും ഒരു ഐഡി കാർഡ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അതാത് ജില്ലകളിലെ തയ്യൽതൊഴിലാളി ക്ഷേമ ഓഫീസുകളിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഒരു സംസ്ഥാനത്തെ അമ്പതിനായിരം പേർക്ക് ആണ് ഈ പദ്ധതി പ്രകാരം തയ്യൽമെഷീൻ ലഭിക്കുന്നത്.

by