പ്രായമായ എല്ലാവർക്കും വാർദ്ധക്യ പെൻഷൻ

- Sponsored Links -

പല സീനിയർ സിറ്റിസെൻസിനും ഒരു വലിയ ആശ്വാസമായിട്ടാണ് പെൻഷൻ തുക ലഭിക്കുന്നത് . നമ്മുടെ നാട്ടിലെ പൊതുവായ ഒരു രീതി നോക്കുകയാണെങ്കിൽ 60വയസ്സ് കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് അവരുടെ വിശ്രമ കാലഘട്ടമായയാണ് കണക്കാക്കപ്പെടുന്നത്. ചില ആളുകൾ മാത്രമാണ് 60 വയസ്സ് കഴിഞ്ഞും സ്വന്തമായി ജോലി ചെയ്ത് സമ്പാദിക്കുന്നത്. ചിലപ്പോൾ അവരുടെ ജീവിത സാഹചര്യം കാരണമാകും അല്ലെങ്കിൽ ജോലി ചെയ്യാൻ ആരോഗ്യമുണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടായേക്കും. ഈ സാഹചര്യത്തിൽ 60 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും കേന്ദ്ര സർക്കാർ പതിനായിരം രൂപ പെൻഷൻ നൽകുന്നു എന്ന സൂചനകൾ വരുന്നത്.

കേന്ദ സർക്കാരിന്റെ പദ്ധതിയായ ” വൺ ഇന്ത്യ വൺ പെൻഷൻ ” ന്റെ ചർച്ചക്കിടെ ഉയർന്നതാണ് ഈ ആശയം . ഇന്ത്യയിലെ 60 വയസ്സ് പ്രായമായ എല്ലാവര്ക്കും പെൻഷൻ എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യം എന്നത് . അവർ ജോലി ചത്തോ, അല്ലെങ്കിൽ ചെയ്ത് ജോലിയെ ഒന്നും ആസ്ഥാനമാക്കാതെയാകും പെൻഷൻ തീരുമാനിക്കുന്നത് . രാജ്യത്തെ അറുപത് കഴിഞ്ഞ എല്ലാ പൗരന്മാർക്കും പെൻഷനായി കുറഞ്ഞത് പതിനായിരം രൂപയെങ്കിലും നൽകണം എന്നാണ് ഇതിന്റെ ആശയം.

- Sponsored Links -

ജോലിയുടെയും മറ്റു മാനദണ്ഡങ്ങയുടെയും അടിസ്ഥാനത്തിൽ ചിലർക്ക് കൂടുതൽ പെൻഷൻ ,ചിലർക്ക് കുറഞ്ഞ പെൻഷൻ എന്ന അസമത്വം ഒഴിവാക്കി എല്ലാവര്ക്കും ഒരേ പോലെ പെൻഷൻ നൽകാനാണ് ഈ പദ്ധതി വഴി ഉദ്ദേശിക്കുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒക്കെ തന്നെ ചിലവാക്കുന്നതും, ശമ്പളം ആയി നൽകുന്നതും, പെൻഷൻ തുകയായി നൽകുന്നതും ഒക്കെ തന്നെ പാവപ്പെട്ട പൊതു സമൂഹം അടക്കം ഉള്ളവർ നൽകുന്ന നികുതിയിൽ നിന്നാണ് . ഈ ഒരു നികുതിപ്പണം വാർദ്ധഗ്യകാലത്തു അവർക്ക് ഒരു ആശ്വാസം തന്നെയാണ് . അത് തന്നെയാണ് ജനാതിപത്യ രാജ്യമായ ഇന്ത്യ ചെയ്യേണ്ടതും .

- Sponsored Links -

Leave a Reply