ഫോറെസ്റ് റീസേർച്ച് ഇന്സ്ടിട്യൂട്ടിൽ ജോലി നേടാം

- Sponsored Links -

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് ഇതാ വീണ്ടും ഒരു അവസരം വന്നിരിക്കുകയാണ്. അരിഡ് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് സി ടെക്നിക്കൽ അസിസ്റ്റൻറ്, ലോവർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, ടെക്നീഷ്യൻ, ഫോറസ്റ്റ് ഗാർഡ് എന്നീ തസ്തികകളിലേക്ക് ആയി ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി ഏപ്രിൽ 24 2021 ആണ്.

ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ 3 ഒഴിവുകളാണുള്ളത്. 29,200 രൂപ മുതൽ 92,300 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 21-30 വയസ്സാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി നിന്ന് ബി.എസ്.സി അഗ്രികൾച്ചർ എടുത്തവർക്ക് അപേക്ഷിക്കാം. ടെക്നീഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. 19,900 – 63,200 രൂപ ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18- 30 ആണ് പ്രായപരിധി. പത്താംക്ലാസ് കൂടാതെ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.

എൽ.ഡി ക്ലാർക്ക് തസ്തികയിൽ നാല് ഒഴിവുകളുണ്ട്. 19,900 – 63,200 രൂപ ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18- 30 ആണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പ്ലസ് ടു പാസായവർക്കും നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

- Sponsored Links -

ഫോറസ്റ്റ് ഗാർഡ് കയ്യിലൊരു ഒഴിവുണ്ട്. 19,900 – 63,200 രൂപ ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18- 30 ആണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പ്ലസ് ടു പാസായിരിക്കണം. കൂടാതെ നടത്തുന്ന കായിക പരീക്ഷയും പാസാകണം. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 8 ഒഴിവുകളുണ്ട് .18-28 ആണ് പ്രായപരിധി. 18,000 – 56,900 ആണ് ശമ്പളം. പത്താം ക്ലാസ് പാസായവർക്ക് ആണ് യോഗ്യത.

ജനറൽ ഒ.ബി.സി വിഭാഗങ്ങൾക്ക് 450 രൂപയാണ് അപേക്ഷാഫീസ്. എസ്.സി/ എസ്.ടി / പി എച്ച്/ സ്ത്രീകൾ എന്നിവർക്ക് 150 രൂപയുമാണ് അപേക്ഷാ ഫീസ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്, വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply