ജി.എസ്.ടി വകുപ്പിൽ റാസ്‌ ഓഫീസർ ആവാം.

- Sponsored Links -

സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് വകുപ്പിൽ സ്റ്റേറ്റ് ടാക്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ ജൂൺ 2, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം.

സ്റ്റേറ്റ് ടാക്സ് ഓഫീസർ തസ്തികയിലേക്ക് നാല് ഒഴിവുകളാണുള്ളത്. 39,500 രൂപ മുതൽ 83,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. നേരിട്ടുള്ള നിയമനം ആയിരിക്കും. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. 0 2.01.19 85 വിനു നും 01.01.2003 ഇടയിൽ ജനിച്ചവർക്കും എസ്.സി/ എസ്.ടി, മറ്റ് പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

- Sponsored Links -

ഏതെങ്കിലും അങ്ങേർ അംഗീകൃത സർവകലാശാലയിൽ നിന്ന് ലോ- യിൽ ബിരുദം അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടൻറ് പാസായവർക്കും അല്ലെങ്കിൽ കൊമേഴ്സിൽ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ഡിഗ്രി യോഗ്യത ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുക. ശേഷം കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ സമർപ്പിക്കാം. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply