കോവിഡ് 19 ന്റെ വ്യാപനം നടക്കുന്ന ഈ അവസ്ഥയിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും നിർവദോ അനുകൂല്യങ്ങൾ റേഷൻ കടകൾ വഴി ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്തെ നീല വെള്ള കാർഡുള്ളവർക്ക് മറ്റു കാർഡുള്ള ആളുകൾക്ക് ലഭിക്കുന്ന പോലെ ആനുകൂല്യങ്ങൾ ലഭിക്കാറില്ല. എന്നാൽ മുൻഗണനേതര വിഭാഗത്തിൽപെട്ട നീല വെള്ള കാർഡുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. അർഹതയില്ലാത്ത BPL ,AAY കാർഡുള്ളവരെ സർക്കാർ പരിശോധിച്ചതിന് ശേഷം മാറ്റുന്നതാണ്.
മെയ് ജൂൺ മാസങ്ങളിൽ APL കാർഡ് ഉടമകൾക്ക് 10 കിലോ സ്പെഷ്യൽ അരി വീതം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ് ഉണ്ടായിരുന്നു. കൂടുതൽ ആളുകളും ഇത് നഷ്ടപ്പെടുത്തുകയും കാർഡിന് ലഭിക്കുന്ന അരി മാത്രമാണ് വാങ്ങിയത്. കഴിഞ്ഞ മാസങ്ങളിൽ വാങ്ങാൻ കുടിശ്ശിക അരി ഈ മാസം റേഷൻ കടകളിൽ നിന്നും വാങ്ങാനുള്ള അവസരമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ 2 മാസത്തേയും വാങ്ങാനുള്ളവർക്ക് കിലോ 15 രൂപ നിരക്കിൽ 20 കിലോ അരിവീതം വാങ്ങാനുള്ള അവസരം ഇപ്പോൾ ഉണ്ട്. ഒരു മാസത്തെയാണ് വാങ്ങാൻ കുടിശിക ശേഷിക്കുന്നതെങ്കിൽ 15 രൂപ നിരക്കിൽ 10 കിലോ അരി വാങ്ങാൻ സാധിക്കും. ഇതോടൊപ്പം സർക്കാർ പറഞ്ഞിട്ടുള്ള ഭക്ഷ്യ സാധനങ്ങളും വാങ്ങാൻ സാധിക്കുന്നതാണ്. നീല കാർഡുള്ളവർക്ക് 4 രൂപ നിരക്കിൽ ഓരോ അംഗങ്ങൾക്കും 2 കിലോ ഭക്ഷ്യധാന്യവും വെള്ള കാർഡ് ഉള്ളവർക്ക് 4 കിലോ വരെ അരി ലഭിക്കും.

by