ഓഗസ്റ്റ് മാസത്തിലെ റേഷന്‍ വിഹിതം

- Sponsored Links -

ഓഗസ്റ്റ് മാസം വ്യത്യസ്ത കാർഡ് ഉടമകൾക്ക് ലഭിക്കുന്ന റേഷൻ വിഹിതം എന്തൊക്കെയാണെന്ന് നോക്കാം. അതിന് മുൻപ് ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് ഡിപ്പാർട്മെന്റ് അറിയിപ്പിന്റെ അടിസ്ഥാനത്തിൽ 2020 ജൂലൈ മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 03.08.2020 (തിങ്കളാഴ്ച) വരെ നീട്ടിയിരിക്കുന്നു. 500 രൂപയുടെ ഓണക്കിറ്റ് APL BPL ഭേദമെന്യേ എല്ലാവര്ക്കും ഓഗസ്റ്റ് മാസത്തിലാകും ലഭിക്കുന്നത്.

ഓഗസ്റ്റ് 5 മുതൽ 15 വരെ മഞ്ഞ പിങ്ക് കാർഡ് ഉടമകൾക്കും ഓഗസ്റ്റ് 16 മുതൽ 21 വരെ നീല കാർഡ് ഉടമകൾക്കും അതിന് ശേഷം വെള്ള കാർഡ് ഉടമകൾക്കാകും ലഭിക്കുന്നത്. സാമൂഹിക അകലം പോലെയുള്ള പ്രോട്ടോകോൾ പാലിച്ചു൦ റേഷൻ കാർഡ് നമ്പർ അടിസ്ഥാനത്തിലാകും വിതരണം നടക്കുന്നത്. മഞ്ഞ കാർഡ് റേഷൻ കാർഡ് ഉള്ളവർക്ക് 30 കിലോ അരി, 5 കിലോ ഗോതമ്പ്, സൗജന്യമായി ലഭിക്കും. കിലോ 21 രൂപയ്ക്ക് 1 കിലോ പഞ്ചസാരയും ലഭിക്കും.പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗങ്ങൾക്കും 5 കിലോ അരിയും കാർഡിന് 1 കിലോ പയറും ലഭിക്കും.

- Sponsored Links -

പിങ്ക് കാർഡുള്ള ഓരോ അംഗങ്ങൾക്കും 4 കിലോ അരിയും 1 കിലോ ഗോതമ്പും കിലോ 2 രൂപ നിരക്കിൽ, PGKAY പദ്ധതി പ്രകാരം 5 കിലോ അരിയും പയറും ലഭിക്കും. നീല കാർഡ് ഉള്ളവർക്ക് കിലോ 4 രൂപ നിരക്കിൽ 2 കിലോ അരി വീതം ഓരോ അംഗത്തിനും, ആട്ട കിലോ 17 രൂപ നിരക്കിൽ, പത്ത് കിലോ അരി കിലോ 15 രൂപ നിരക്കിൽ. വെള്ള കാർഡിന് 2 കിലോ അരി കിലോ 10.9 രൂപ നിരക്കിൽ ലഭ്യത അനുസരിച്ചും ഗോതമ്പ് 17 രൂപ നിരക്കിൽ,കൂടാതെ സ്പെഷ്യൽ അരിയും.

- Sponsored Links -

Leave a Reply